പൂച്ചാക്കല്‍: ആര്‍എസ്എസ് കാര്യാലയം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പള്ളിപ്പുറം കളത്തില്‍ കവലയ്‌ക്ക് സമീപമുള്ള പാണാവള്ളി ഖണ്ഡ് കാര്യാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമത്തില്‍ കെട്ടിടത്തിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. കെട്ടിടം നേരത്തെ വാടകയ്‌ക്ക് എടുത്തിരുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് കാട്ടി ഭാരവാഹികള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി.
















