അമ്പലപ്പുഴ: പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ അമ്പലപ്പുഴ പോലീസ് തയാറാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു പരാതിക്കാരന്‍ തന്നെ തെളിവുകള്‍ നല്‍കണമെന്ന വിചിത്ര നിലപാട് പോലീസ് സ്വീകരിക്കുന്നതായി ആരോപണം.
ഇവിടെ അനേകം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചില തദ്ദേശീയരായ പോലീസുകാര്‍ പല പരാതികളും ചോര്‍ത്തുവെന്നും അന്വേഷണം തടസപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്.
പ്രദേശത്തെ പല ഉന്നതരുമായും അടുത്തബന്ധം പുലര്‍ത്തുന്ന ഇത്തരം പോലീസുകാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ഇവര്‍ ഇതുവരെ പോയിട്ടില്ല. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അമ്പലപ്പുഴ സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്ന ചില പോലീസുകാരാണ് പല കേസുകളിലും അന്വേഷണം നടത്തുന്നത്.
ഇവര്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ല. കുറ്റക്കാരെ സഹായിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണു പല കേസുകളും അട്ടിമറിക്കുന്നത്. ഇത്തരക്കാരെ സ്ഥലം മാറ്റാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
















