Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

സഹതാപത്തിന്റെ പേരില്‍ അപകടത്തിലാവണോ നമ്മള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 08:32 am IST
inSpecial Article

ഭിക്ഷാടന മാഫിയയുടെ ക്രൂരതയെക്കുറിച്ചും അതിനെതിരെ ശബ്മുയര്‍ത്തിയുമുള്ള വന്‍ ഹിറ്റായ  ഒരു തമിഴ് ചിത്രമുണ്ട്. ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍. ഭിക്ഷാടന മാഫിയയെ നേരിടുന്ന ശിവ ഭക്തനായ സന്യാസിയായ നായകനായി ആര്യയാണ് വേഷമിട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുവന്നും മുതിര്‍ന്നവരെ ഭിഷണിപ്പെടുത്തിയും ആയിരക്കണക്കിനുപേരെ നിര്‍ബന്ധിത ഭിക്ഷാടനത്തിനിരുത്തി കോടികള്‍ കൊയ്യുന്ന  മാഫിയയെക്കുറിച്ചും മറ്റുമുള്ളത് യാഥാര്‍ഥ്യമാണെന്ന് സംവിധായകന്‍ ബാല അന്നു പറഞ്ഞിരുന്നു.

കുട്ടികളുടെ കൈയും കാലും തല്ലിയൊടിച്ചും കണ്ണുകുത്തിപ്പൊട്ടിച്ചും അംഗവൈകല്യമുള്ളവരാക്കി അവരെ ഭിക്ഷക്കിരുത്തുകയാണ് ഈ മാഫിയ. ഇതിനു സമാനമായ ദുരവസ്ഥയല്ലെങ്കിലും മറ്റൊരു തരത്തില്‍ അതിനെ ഓര്‍മപ്പെടുത്തുന്ന ആശങ്കയിലാണ് ഇപ്പോള്‍ കേരളം. സഹതാപത്തിന്റെ പേരില്‍ ഭിക്ഷ നല്‍കി അപകടത്തിലാവുകയാണോ നമ്മള്‍.

ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിറ്റാണ്ടുകളായി കേരളത്തിലും സംഭവിക്കുന്നതാണ്. ഇത്തരം മാഫിയയില്‍നിന്നും രക്ഷിച്ച നിരവധി കുട്ടികള്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള ജനസേവാ ശിശുഭവനിലുണ്ട്. അന്നും  ഇന്നും സര്‍ക്കാരും പോലീസും ഇക്കാര്യത്തില്‍ അലസരാണ്. അടുത്തകാലത്തായി കാണാതാവുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. എവിടെപ്പോകുന്നു ഈ കുട്ടികള്‍. ഈ കാണാതാകലും ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടെന്ന കഥകള്‍ തന്നെയാണ് ഇപ്പോഴും പരക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ചിന്നപ്പെയന്ന തമിഴനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ഇടക്കും തലക്കും ഉണ്ടാവുന്നുണ്ട്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ ഒന്നര വയസുകാരിയെ അമ്മയുടെ കൈയില്‍നിന്നും തട്ടിയെടുക്കാന്‍ ഒരാള്‍  ശ്രമിച്ചെന്ന പരാതി ഉണ്ടായി. അമ്മ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളിയിട്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ വീടുകള്‍ കയറിയിറങ്ങിയ ഒരാളെ പോലീസ് ചോദ്യംചെയ്യുകയാണ്. വരാപ്പുഴയിലും തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി വാര്‍ത്തയുണ്ട്. ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്ന കുട്ടിയെയാണ് ബൈക്കില്‍ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുട്ടികളെയോര്‍ത്ത് ആശങ്കയിലാണ് വീട്ടുകാര്‍. സ്‌ക്കൂളില്‍ പോയും മറ്റും വീട്ടില്‍ മടങ്ങിയെത്തുംവരെ കണ്ണിലെണ്ണയൊഴിച്ചെന്നപോലെ  കാത്തിരിക്കുകയാണ് കുടുംബം. ഇത്തരമൊരവസ്ഥ മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. മൂവാറ്റുപുഴയില്‍ തന്നെ തങ്ങളുടെ ഉല്‍ക്കണ്ഠ അറിയിക്കാന്‍ ജനം നിരത്തിലിറങ്ങി വണ്ടി തടഞ്ഞു പ്രതിഷേധിക്കുകയുണ്ടായി.എന്നിട്ടും പോലീസും സര്‍ക്കാരും പറയുന്നത് ഇതൊക്കെ കെട്ടുകഥയാണെന്നാണ്.

ഇത്തരം കെട്ടുകഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നുവരെ ഒരു പോലീസ് മേധാവി കഴിഞ്ഞ ദിവസം പറയുകയുണ്ടായി.കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ അറസ്റ്റു ഭീഷണി മുഴക്കുന്നത് കഷ്ടമാണ്. ഭിക്ഷാടനം കേരളത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനംവരെ ആയിട്ടുണ്ട്. കൈയില്‍ പിടിച്ചും ദേഹത്തു തൊട്ടുമൊക്കെയാണ് പലരും പണം ചോദിക്കുന്നത്.

കൊടുത്തില്ലെങ്കില്‍ ശകാരവും ഭീഷണിയും വേറെ. എല്ലുമുറിയെ എട്ടുമണിക്കൂര്‍ ഒരു കൂലിവേലക്കാരന്‍ പണിയെടുത്താല്‍ ദിവസം കിട്ടുന്നത് എഴുന്നൂറും എണ്ണൂറും രൂപയാണ്. വെറുതെ  കൈ നീട്ടി രണ്ടായിരവും മൂവായിരവുമാണ് ഒരു ഭിക്ഷക്കാരന്‍ ദിവസവും സംമ്പാദിക്കുന്നത്. മലയാളിയുടെ സഹജീവി സ്‌നേഹത്തെയാണ് ഭിക്ഷാടന മാഫിയ ചൂഷണം ചെയ്യുന്നത്. സംസ്ഥാനത്തു ഭിക്ഷാടനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു.  പണ്ട് കൊച്ചിയില്‍ ഭിക്ഷാടനം നിരോധിച്ചിരുന്നു. മൂവാറ്റുപുഴ നഗരസഭ ഭിക്ഷാടനം നിരോധിക്കാനുള്ള ശ്രമത്തിലാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.