കുട്ടനാട്: ബോട്ടുജെട്ടിയില്‍ വന്‍കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍. യാത്രക്കാര്‍ പരാതി നല്കി മടുത്തു. തെക്കേക്കര പുല്ലുപില ബോട്ടുജെട്ടിയിലാണ് വന്‍കുഴി രൂപപ്പെട്ടത്.
വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ജെട്ടിയാണ്. കാലൊന്നുതെറ്റിയാല്‍ വെള്ളത്തില്‍ വീഴാന്‍ സാദ്ധ്യത ഏറെയാണ്. ചെറിയ കുഴി രൂപപ്പെട്ടപ്പോള്ത്തന്നെ വിവരം അറിയിച്ചെങ്കിലും നടപടി എടുക്കാത്തിനാല്‍ വന്‍ കുഴിയായി മാറി.
പഞ്ചായത്തിലടക്കം പലതവണ പരാതി നല്കി. കുട്ടനാട്ടില്‍ നടന്ന ജില്ലാ കളക്ടറുടെ അദാലത്തില്‍ നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ നടപടി തുടങ്ങിയതായി അറിയുന്നു.
















