മദ്യത്തിന്റെ നികുതി കുത്തനെ കൂട്ടി. നാനൂറു രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് നികുതി 200 ശതമാനമാണ്. അതിനു മുകളിലുള്ളതിന് 210 ശതമാനമാക്കി. ബിയറിന്റെ നികുതിയും കൂട്ടി. നൂറു ശതമാനമാണ് നികുതി വര്‍ധന.
വിദേശമദ്യം, ബിയര്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവയും വര്‍ധിപ്പിച്ചു. ഒരു കെയ്‌സ് മദ്യത്തിന് ആറായിരം രൂപയും ഒരു കെയ്‌സ് വൈനിന് മൂവായിരം രൂപയുമാണ് തീരുവ. ഇവയ്‌ക്കു പുറമേ സര്‍വ്വീസ് ചാര്‍ജ്ജ്, അബ്കാരി ഫീസ് എന്നിവയും കൂട്ടി. 60 കോടിയാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വ്യാപാരവും വിപണനവും ബിവ്‌റെജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കും.
ആഢംബര വാഹനം; നിയമനടപടികൾ ഒഴിവാക്കും
പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസറ്റര്‍ ചെയ്ത് സംസ്ഥാനത്ത് നിയമനടപടി നേരിട്ടവര്‍ക്ക് ആശ്വാസം. പിഴയടച്ചാല്‍ നടപടികളില്‍ നിന്ന് ഒഴിവാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
















