Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആശ്രയം കിഫ്ബി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
inVicharam

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചില പ്രേത്യക വിഭാഗങ്ങളെ കയ്യിലെടുക്കാന്‍ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ശ്രമം നടത്തിയിട്ടുണ്ട്. 2018-19 വര്‍ഷത്തെ അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കാനും, 20 വര്‍ഷം പിന്നിടുന്ന കുടുംബശ്രീക്കുവേണ്ടി 20 ഇന പരിപാടി നടപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി എന്നീ മേഖലകള്‍ക്ക് പുനരുദ്ധാരണ പാക്കേജ് എന്ന പേരില്‍ ചെറിയ തുകകള്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യമുള്ള കയര്‍ മേഖലയ്‌ക്ക്മാത്രം 1200 കോടി രൂപ വകയിരുത്തിയത് ശ്രദ്ധേയമാണ്. അതേസമയം, തേങ്ങ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പാക്കേജ് ഇല്ലാതെ 1000 മില്ലുകള്‍ക്ക് തൊണ്ട് എങ്ങനെ ലഭ്യമാകുമെന്ന ചോദ്യം അവശേഷിക്കുന്നു. ചുരുക്കത്തില്‍ കയര്‍ തൊഴിലാളികളെ സ്വാധീനിക്കാനുള്ള തന്ത്രം മാത്രമാണ്.

അതേസമയം, വളരെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച  മറ്റ് പല പദ്ധതികള്‍ക്കും വെറും നാമമാത്രമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ജൈവകൃഷിക്ക് 10 കോടിയും കേരഗ്രാമത്തിന് 50 കോടിയും ഗുണമേന്മയുള്ള വിത്തുല്‍പാദനത്തിന് 216 കോടിയുംഔഷധസസ്യ കൃഷിക്ക് 11 കോടിയും എന്‍ഡോസള്‍ഫാന്‍ പാക്കേജ് 50 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നടപടിയാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ ധനകാര്യമന്ത്രി ഇത്തവണയും കിഫ്ബിയിലാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 50000 കോടി സ്വരൂപിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രവര്‍ത്തനഫലമായി 20,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും പണമില്ലാത്തതുകാരണം 4270 കോടി രൂപ ഗ്രാന്റായി ലഭിച്ചിട്ടുണ്ട്. മറ്റ് വിഭവങ്ങള്‍ കാര്യമായി ലഭിച്ചിട്ടില്ല. വരും വര്‍ഷം 54000 കോടി രൂപയുടെ (നടപ്പു വര്‍ഷത്തെ അടക്കം) പശ്ചാത്തല വികസനമണ് ലക്ഷ്യമിടുന്നത്. അതിന്റെ പകുതിപോലും  നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 42 റെയില്‍പാലങ്ങള്‍ (റെയില്‍വെയുമായി ചേര്‍ന്ന്), 125 പാലങ്ങളുടെയും കലുങ്കുകളുടെയും പുനര്‍നിര്‍മാണം, യുപി-എല്‍പി സ്‌കൂളുകളുടെ കമ്പ്യൂട്ടറൈസേഷന്‍, തീരദേശ പാക്കേജ്, കെഎസ്ആര്‍ടിസിക്ക് 300 ബസ്സ് വാങ്ങല്‍ എന്നീ കാര്യങ്ങള്‍ക്കെല്ലാം കിഫ്ബിയെയാണ് ആശ്രയിക്കുന്നത്. ഇത് എത്രമാത്രം നടപ്പാകുമെന്ന് കണ്ടറിയണം.

കേരളസര്‍ക്കാരിന്റെ ധനകാര്യ പ്രതിസന്ധിയുടെ ശരിയായ പരിച്ഛേദമാണ് കെഎസ്ആര്‍ടിസി. അവിടുത്തെ ശമ്പളം-പെന്‍ഷന്‍ പ്രശ്‌നം ഗുരുതരമായി തുടരുന്നത് താല്‍ക്കാലികമായി പരിഹരിക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന 3500 കോടി ഉടനെ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം കെഎസ്ആര്‍ടിസിക്ക് ഉപാധികളോടെ 1000 കോടി ലഭ്യമാക്കുമെന്നും പറഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷനെ നേരത്തെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തതുപോലെ ലാഭകേന്ദ്രങ്ങളായി വിഭജിക്കും. കിഫ്ബിയുടെ സഹായത്തോടെ ആദ്യഘട്ടം 1000 ബസ്സും അടുത്തഘട്ടം 2000 ബസ്സും പുതുതായി വാങ്ങും. 1000 ബസ്സുകള്‍ ഓട്ടം മുടങ്ങിക്കിടക്കുന്ന കോര്‍പ്പറേഷന് ഇവ കൂടുതല്‍ ബാധ്യതയാകും. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കൂടുതല്‍ ബസ്സുകള്‍ വാങ്ങി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടി അപകടകരമാണ്.

ഓഖി ദുരന്തത്തിനുശേഷം ഉയര്‍ന്ന ജനരോഷം താങ്ങാന്‍ 2000 കോടി രൂപയുടെ (അതില്‍ 900 കിഫ്ബിയില്‍നിന്ന്) തീരദേശ പാക്കേജും തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മത്‌സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് നബാര്‍ഡ് വായ്‌പ ലഭ്യമാക്കും എന്ന ഒഴുക്കന്‍ പ്രഖ്യാപനവുമുണ്ട്. തീരദേശത്ത് വൈഫൈ നടപ്പാക്കുന്നത് ഫലപ്രദമായാല്‍ മാത്രമേ അതുകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ.

ചുരുക്കത്തില്‍ പുതുമകളില്ലാത്ത, വികസനാത്മകമല്ലാത്ത രാഷ്‌ട്രീയ ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. പണമില്ലാത്തവനും സ്വപ്‌നം കാണാമല്ലോ. അത്തരത്തിലുള്ള സ്വപ്‌നലോകത്തില്‍നിന്നുകൊണ്ട് യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. 

(ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.