തിരുവനന്തപുരം: 2015 ലെ ഭൂനികുതി പുനസ്ഥാപിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിലൂടെ പ്രഖ്യാപിച്ചു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഏര്‍പ്പെടുത്തി ഭൂനികുതിക്കെതിരെ സമരം ചെയ്തത് അന്നത്തെ പ്രതിപക്ഷമായ സിപിഎമ്മായിരുന്നു. ഇതിലൂടെ പുറത്തുവരുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്.
സമരം വേറെ, ഭരണം വേറെ.. എന്നതാണ് പലപ്പോഴും ഇടതുപക്ഷത്തിന്റെ നിലപാട്. ഭൂനികുതിയിലൂടെ 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 1000 കോടിയുടെ നീര്‍ത്തട അധിഷ്ഠിത പദ്ധതികള്‍ക്ക് നിര്‍ദേശമുണ്ട്.
















