കൊച്ചി: ജിഎസ്‌ടി-നോട്ടുറദ്ദാക്കല്‍ വിഷയങ്ങളില്‍ സ്ഥിരതയില്ലാതെ ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തില്‍ ഏകീകൃത നികുതി സംവിധാനമായ ജിഎസ്‌ടിയെ ഐസക് വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ജിഎസ്‌ടി സംസ്ഥാനത്തിന് ഗുണമായെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ജിഎസ്‌ടി വനതോടെ ചെക് പോസ്റ്റുകള്‍ നിഷ്‌ക്രിയമായെന്നാണ് ബജറ്റിലെ ആക്ഷേപം.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് കടത്തുമ്പോള്‍ നികുതി വെട്ടിപ്പു തടയാനായിരുന്നു ചെക് പോസ്റ്റുകള്‍. ഏക നികുതി വന്നതോടെ അതിന്റെ ആവശ്യമില്ലാതായി. നോട്ടുറദ്ദാക്കലിനെ ഓഖി ദുരന്തത്തോട് ഉപമിച്ചു. ഒന്ന് മനുഷ്യനുണ്ടാക്കിയതാണെങ്കില്‍ ഓഖി പ്രകൃതി ദുരന്തമായിരുന്നുവെന്ന് വ്യത്യാസമെന്നും വിശദീകരിച്ചു.
പറയാത്തത്
ജിഎസ്‌ടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ ബാധിച്ചെന്ന് മന്ത്രി പറയുന്നെങ്കിലും വിശദാംശങ്ങള്‍ ഇല്ല. നികുതി കുറവ് നഷ്ടം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും മിണ്ടാട്ടമില്ല.
















