തലശ്ശേരി: വാട്‌സ്ആപ്പ് വഴി നമ്പറുകള്‍ മെസേജ് ചയ്ത് ചൂതാട്ടം നടത്തിവരുന്ന സംഘത്തിലെ അഞ്ചുപേര്‍ തലശ്ശേരിയില്‍ പിടിയിലായി. നഗരത്തിലെ ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിലാണ് അഞ്ച്‌പേര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ഒരുലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും പിടികൂടി.
തോട്ടുമ്മല്‍ ലക്ഷംവീട് കോളനിയിലെ ഫര്‍മീസ് (28), ഷംസീനാസില്‍ ഷംസീര്‍ (22), എരഞ്ഞോളി ചുങ്കം കാരായി വീട്ടില്‍ കെ.രാജേഷ് (40), മുഴപ്പിലങ്ങാട് ഫൗസിയയില്‍ ഇബ്രാഹിം (35), അഴിയൂര്‍ കൊച്ചുപറമ്പില്‍ സെയ്ദ് ഉമ്മര്‍ (30) എന്നിവരാണ് പിടിയിലായത്. പ്രതികളെ തലശ്ശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ദിവസേന ലക്ഷങ്ങളുടെ ഒറ്റനമ്പര്‍ ചൂതാട്ടം നടക്കുന്ന കേന്ദ്രത്തിലായിരുന്നു റെയ്ഡ് ഒറ്റനമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട നമ്പറുകളുള്‍പ്പെടെ നൂറുകണക്കിന് മെസേജുകള്‍ പ്രതികളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ലോട്ടറി ഫലത്തിന്റെ അവസാനത്തെ അക്കങ്ങളാണ് സംഘം ചൂതാട്ടത്തിനായി ഉപയോഗിച്ചിരുന്നത്. നിരവധി ചൂതാട്ടക്കേസുകളിലെ പ്രതിയാണ് പിടിയിലായ രാജേഷ്.
















