Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനത്തേയും തെറ്റിദ്ധാരണകളേയും അകറ്റാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in Samskriti

അഥര്‍വ്വ വേദത്തിലുള്‍പ്പെട്ട ഉപനിഷത്താണ് മുണ്ഡകോപനിഷത്ത്. മുടി കളയുക എന്നര്‍ത്ഥം വരുന്ന ‘മുഡി’ ധാതുവില്‍നിന്നാണ് മുണ്ഡകം എന്ന വാക്കുണ്ടായത്. തലമുടി വടിച്ചുകളയുന്നതിന് തലമുണ്ഡനം ചെയ്യുക എന്ന് പറയാറുണ്ട്. മുണ്ഡകം എന്നാല്‍ ‘കത്തി’ എന്നും ‘തലമുണ്ഡനം ചെയ്തവന്‍’ എന്നും അര്‍ത്ഥം പറയാം. മൂര്‍ച്ചയുള്ള ക്ഷൗരക്കത്തികൊണ്ട് വളരെ എളുപ്പത്തില്‍ മുടി പൂര്‍ണമായും വടിച്ചു കളയാം എന്നതുപോലെ മുണ്ഡകോപനിഷത്തിലെ ഉപദേശങ്ങള്‍ അജ്ഞാനത്തേയും തെറ്റിദ്ധാരണകളേയും നല്ലപോലെ  ഇല്ലാതാക്കും. അതിനാല്‍ മുണ്ഡകോപനിഷത്ത് എന്നുവിളിക്കുന്നു. തല മുണ്ഡനം ചെയ്തവന്‍ എന്ന് വിശേഷിപ്പിക്കുന്നത് ബ്രഹ്മവിദ്യയും ആത്മജ്ഞാനവും നേടാന്‍ ജീവിതം ഉഴിഞ്ഞുവച്ചവരെയാണ്. മുണ്ഡകോപനിഷത്ത് പഠിക്കാന്‍ ഇത്തരം സമര്‍പ്പണമുള്ളവരാണ് അധികാരികള്‍.

ഈ ഉപനിഷത്തിലെ ഓരോ ഭാഗത്തിനും മുണ്ഡകങ്ങള്‍ എന്നാണ് പേര്. അപ്രകാരം മൂന്ന് മുണ്ഡകങ്ങളിലായി രണ്ട് ഖണ്ഡങ്ങള്‍ വീതമുണ്ട്. ആകെ 65 മന്ത്രങ്ങളും ഉണ്ട്.

ഗൃഹസ്ഥനായ ശൗനകന്‍, അംഗിരസ്സ് ഋഷിയുടെ അടുത്തെത്തി വളരെ ശ്രദ്ധയോടും വിനയത്തോടും തന്റെ സംശയങ്ങള്‍ ചോദിക്കുന്നതും അതിനുള്ള മറുപടിയുമാണ് മുണ്ഡകോപനിഷത്തില്‍. വളരെ വിദ്വാനായ അംഗിരസ്സ് ബ്രഹ്മതത്ത്വത്തെ നന്നായി ഇവിടെ വിവരിക്കുന്നു. ‘ഏതൊന്നിനെ അറിഞ്ഞാലാണ് എല്ലാം അറിഞ്ഞതായിത്തീരുന്നത്? എന്ന ചോദ്യത്തിനും അതുമായിബന്ധപ്പെട്ട് വരാവുന്ന ഉപചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നു ഇവിടെ.

ഒന്നാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തില്‍ അറിവിനെ രണ്ടായി തരംതിരിച്ച് പറഞ്ഞിരിക്കുന്നു. 1. പരവിദ്യ 2. അപരവിദ്യ. വേദങ്ങളും വേദാംഗങ്ങളുമെല്ലാം അപരവിദ്യയാണ്. കര്‍മ്മകാണ്ഡമാണ് ഇതിലെ വിഷയം. അവ നമുക്ക് സുഖഭോഗങ്ങളെ തരും. എന്നും എങ്ങും നിറഞ്ഞിരിക്കുന്ന പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതാണ് പരവിദ്യ. പരമായത് എന്നാല്‍ ശ്രേഷ്ഠമായത്. പരമാത്മാവില്‍നിന്ന് ഈ പ്രപഞ്ചം എങ്ങനെ ഉണ്ടാകുന്നുവെന്ന് വിവിധ ഉദാഹരണങ്ങളെക്കൊണ്ട് വിവരിക്കുന്നു.

രണ്ടാം ഖണ്ഡത്തില്‍ വൈ ദിക കര്‍മ്മങ്ങളെപ്പറ്റി പറയുന്നു. കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളെ വിവരിച്ച് അവ എക്കാലത്തേക്കും കിട്ടുന്നതല്ലെന്നും തിരിച്ചുവരേണ്ടിവരുമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സംസാരത്തെ കടക്കാന്‍ കര്‍മ്മംകൊണ്ട് കഴിയില്ല. തപസ്സ്, വൈരാഗ്യം, ശമം, ദമം എന്നിവയുള്ള സാധകന് ഗുരുപദേശം നേടി ആത്മസാക്ഷാത്കാര കൈവരിക്കാമെന്ന് ഇവിടെ ഉറപ്പുനല്‍കുന്നു.

രണ്ടാം മുണ്ഡകോപനിഷത്തിലെ ഒന്നാം ഖണ്ഡം എല്ലാറ്റിനും മൂലമായത് ബ്രഹ്മമാണ് എന്ന് വര്‍ണ്ണിക്കുന്നു. തീയില്‍ നിന്ന് തീപ്പൊരികള്‍ ഉണ്ടാകുന്നതുപോലെ എല്ലാം അക്ഷരപുരുഷനായ പരമാത്മാവില്‍ നിന്നും ഉണ്ടാകുന്നു. പരമാത്മാവിനെ സാക്ഷാത്കരിക്കുന്നയാളുടെ അവിദ്യാഗ്രന്ഥികള്‍ നശിക്കും. ഇതിലെ രണ്ടാം ഖണ്ഡം പ്രണവോപാസനകൊണ്ട് തന്നില്‍തന്നെ പരമാത്മാവിനെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നു. ഇതുമൂലം ഹൃദയഗ്രന്ഥി നാശവും കര്‍മ്മക്ഷയവും മുക്തിയും ലഭിക്കും. തേജോഗോളങ്ങള്‍ക്കും പ്രകാശമായ ബ്രഹ്മത്തെ അറിഞ്ഞ് അനുഭവമാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

മൂന്നാം മുണ്ഡകോപനിഷത്തിലെ ഒന്നാം ഖണ്ഡം ജീവാത്മാവിനേയും പരമാത്മാവിനേയും ഒരേ വൃക്ഷത്തിലെ രണ്ടുപക്ഷികളുടെ രൂപത്തിലുള്ള ഉപമയോടെ ചിത്രീകരിച്ചിരിക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ നാശമെന്നറിയാതെ വേറെ എന്ന് വിചാരിക്കുന്നത് അറിവില്ലായ്‌മ മൂലമാണ്. തിക്തഫലങ്ങളനുഭവിക്കുന്ന ജീവാത്മാവിന്, മുകളിലേക്ക് നോക്കി് അസംഗനായിരിക്കുന്ന പരമാത്മാവിനെ കാണുമ്പോള്‍ ബോധദയമുണ്ടാകുന്നു. താന്‍ വാസ്തവത്തില്‍ ആരാണെന്ന് തിരിച്ചറിയുന്നതോടെ മുക്തിയെ നേടുന്നു. ഇതിനുള്ള മാര്‍ഗ്ഗങ്ങളും നിയമങ്ങളും ഇവിടെ വിസ്മരിക്കുന്നു. അവസാനത്തെ ഖണ്ഡത്തില്‍ ആത്മസാക്ഷാത്കാര ഫലങ്ങളെ വളരെ പ്രത്യേകതയോടെ അവതരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവ കേന്ദ്രവും പ്രകാശങ്ങളുടെ പ്രകാശവും ഉണ്മയും ആയുള്ള ആത്മതത്വത്തെ അറിഞ്ഞാല്‍ എല്ലാം അറിയാന്‍ കഴിയും.

സാധനകൊണ്ട് മനഃശുദ്ധി നേടിയയാള്‍ക്ക് ജ്ഞാനമുണ്ടാകും. ബുദ്ധി, യുക്തി എന്നിവ കൊണ്ടാവില്ല. ബലഹീനനും അലസനും കിട്ടില്ല. ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരും. സാധനകള്‍ അനുഷ്ഠിക്കാത്തവരോ മനഃശുദ്ധി നേടാത്തവരോ ബ്രഹ്മജ്ഞാനത്തിന് മിനക്കേടേണ്ടതില്ല. മുണ്ഡകോപനിഷത്ത് ശ്രദ്ധയോടെ പഠിക്കുന്നവര്‍ക്ക് സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും മറികടന്ന് ഹൃദയഗ്രന്ഥികളെ അറുത്ത് അമൃതത്വത്തെ നേടാനാകും. നല്ല വൃത്തഭംഗിയുള്ളതിനാല്‍ ഈണത്തിലും താളത്തിലും ചൊല്ലി ആസ്വദിക്കാവുന്നതുകൂടിയാണ് മുണ്ഡകം. സാധകര്‍ക്ക് ശ്രദ്ധയോടെ പഠിക്കാനും നിത്യപാരായാണത്തിനും സഹായിക്കുന്ന മുണ്ഡകോപനിഷത്ത് നമുക്ക് തുടര്‍ന്ന് വിചാരം ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.