അഗര്‍ത്തല; ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലനില്പ്പ് തന്നെ ഭീഷണിയില്‍. ഇവിടങ്ങളില്‍ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപി ഇവിടങ്ങളി ല്‍ പടര്‍ന്ന് കയറിക്കഴിഞ്ഞു. കൈയിലുള്ളതു പോലും പോകുമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.
വടക്കു കിഴക്കന്‍ മേഖല എന്നും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ തീവ്രതയേറിയ മുന്നേറ്റവും മേഖലയില്‍ ആര്‍എസ്എസിനുള്ള ആദര്‍ശപരവും തന്ത്രപരവുമായ താല്പ്പര്യവും വളരെ വേഗം ബിജെപിക്ക് ഗുണകരമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വടക്കു കിഴക്കന്‍ മേഖലകളില്‍ 25 ലോക്‌സഭാ സീറ്റുകളും 15 രാജ്യസഭാ സീറ്റുകളുമാണുള്ളത്.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസിന് മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങാണ് നഷ്ടപ്പെട്ടത്, ആസാം, അരുണാചല്‍, മണിപ്പൂര്‍. ഫെബ്രവുരിയില്‍ മേഘാലയവും നഷ്ടപ്പെടുമെന്നാണ് സൂചന. പിന്നെ ത്രിപുര അവിടെ ഇടതും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
















