Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പിളര്‍പ്പിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:45 am IST
in Editorial

അതിദയനീയമായ അവസ്ഥയിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ സിപിഎം നേതാക്കളും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്‌ട്രീയ അടവുനയരേഖ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയ സാഹചര്യത്തില്‍ യെച്ചൂരിക്കും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ക്കും പുറത്തേക്കുള്ള വാതില്‍ തുറന്നു കാട്ടുകയാണ് കേരള ഘടകം.  വരുംനാളുകളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്‌ക്കുന്ന നീക്കങ്ങളാണ് കൊല്‍ക്കത്തയില്‍ സമാപിച്ച കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകം സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി ബംഗാള്‍ നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമാകുന്നു എന്നുതന്നെപറയാം. 

കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയരേഖയ്‌ക്ക് 55 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്‌ട്രീയ അടവുനയരേഖ പൂര്‍ണ്ണമായും തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനത്ത് തുടരുക എന്ന ദയനീയ അവസ്ഥയാണ് യെച്ചൂരിക്ക്. പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. 

പിണറായി വിജയനും കൂട്ടരും കോണ്‍ഗ്രസ് സഖ്യത്തിനെതിരായ കാരാട്ടിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതില്‍ ബംഗാള്‍ ഘടകത്തിന് വലിയ രോഷമാണുള്ളത്. കേന്ദ്രകമ്മറ്റിയില്‍ പാസായ നയരേഖയെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, അതു പോയി തിരുവനന്തപുരത്തെ എകെജി സെന്ററില്‍ ചോദിക്കാനായിരുന്നു പി.ബി. അംഗവും മുന്‍ ബംഗാള്‍ സെക്രട്ടറിയുമായ ബിമന്‍ ബോസിന്റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും ബിജെപി അതിശക്തമായി ഉയര്‍ന്നുവരുന്നത് കേരള ഘടകം കണക്കിലെടുക്കുന്നില്ല എന്നതാണ് അവരുടെ രോഷത്തിന് കാരണം. സാക്ഷരതയില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടി എന്ന യെച്ചൂരിയുടെ പരാമര്‍ശവും ഇതിന്റെ അടിസ്ഥാനത്തിലാണ്. 

കേരള ഘടകത്തില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിക്കൊപ്പം, കോണ്‍ഗ്രസ് സഖ്യമാകാമെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള കുറച്ചുനേതാക്കളെക്കൂടി ഒപ്പംനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയ്‌ക്കു വയ്‌ക്കാനുള്ള ശ്രമം യെച്ചൂരി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ പരമാധികാര ബോഡിയെന്ന നിലപാട് യെച്ചൂരി ആവര്‍ത്തിക്കുന്നതും അതിനാലാണ്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും കേരള ഘടകം തയ്യാറാവാതെ തുടരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ത്രിപുരയിലെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരും. പാര്‍ട്ടിയുടെ പിളര്‍പ്പിനുതന്നെ ഇതു വഴിവെച്ചേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.