അരൂര്‍: അരൂരിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുകുളമായ എരിയകുളം പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നതിനായി നികത്താനുള്ള നീക്കത്തിനെതിരെ ബ്ളോക്ക് പഞ്ചായത്തംഗം വി.കെ. ഗൗരീശന്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തി.
2008ലെ കേരള നെല്‍വയല്‍ തണ്ണീയത്തട സംരക്ഷണ നിയമവും സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹരിത കേരള മിഷന് പദ്ധതിയും അട്ടിമറിച്ചുകൊണ്ടാണ് എരിയകുളം നികത്തുവാന്‍ അധികാരികള്‍ നീക്കം നടത്തുന്നത്. അരൂരില്‍ പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുവാന്‍ മറ്റ് കരഭൂമിയുണ്ടെന്നിരിക്കേ എരിയകുളം നികത്താനുള്ള നീക്കം ചില ഭൂമാഫികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നുള്ള ആക്ഷേപം വ്യാപകമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: