Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അറവുശാല നോക്കുകുത്തി; അനധികൃത അറവു വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:00 am IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ ആധുനിക അറവുശാല മാലിന്യ നിക്ഷേപ കേന്ദ്രമായി. വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭ ജീവനക്കാരാണ് ഇവിടെ തള്ളുന്നത്.
 വഴിച്ചേരി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും  മറ്റ് കാല്‍നടയാത്രക്കാരുമെല്ലാം ഇതുവഴി മൂക്കുപൊത്തി പോകേണ്ട ദുരവസ്ഥയാണ്. ഇടയ്‌ക്കിടെ നഗരസഭ ജീവനക്കാരെത്തി പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അറവുശാലയ്‌ക്കകത്ത് തന്നെ കൂട്ടിയിട്ട് കത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇറച്ചിമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇതിനകത്ത് കുഴിച്ച് മൂടുന്നതിനാല്‍ ഭൂഗര്‍ഭ ജലം മലിനമാകുന്നുവെന്നും പരാതിയുണ്ട്.
    1.25 കോടി മുടക്കിയാണ് തൃശൂര്‍ മോഡല്‍ ആധുനിക അറവുശാല വര്‍ഷങ്ങള്‍ മുന്‍പ് സ്ഥാപിച്ചത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പോലും അനുമതിയില്ലാതെയായിരുന്നു അറവുശാലയുടെ ഉദ്ഘാടനം. അറക്കാനുള്ള കന്നുകാലിയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച്‌രോഗമില്ലെന്ന് സര്‍ട്ടിഫൈ ചെയ്തുകഴിഞ്ഞാല്‍ അറവുശാലയിലേക്ക് കയറ്റും. പിന്നേ അറുക്കുന്നതും മാലിന്യം സംസ്‌കരിക്കുന്നതും കഷണങ്ങളാക്കി വേര്‍തിരിക്കുന്നതുമെല്ലാം യന്ത്രം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നും നടന്നില്ല.
   ഇറച്ചി മാലിന്യം ശരിയായി സംസ്‌കരിക്കാന്‍ കഴിയാതെ വന്നതോടെ അറവു നിന്നു. ഇതോടെ ആധുനിക അറവുശാലയോട് ചേര്‍ന്ന് അഞ്ചുലക്ഷം മുടക്കി പുതിയ മാലിന്യ സംസ്‌കരണകേന്ദ്രം നിര്‍മ്മിച്ചു.
  കാലികളുടെ എണ്ണം കൂടിയതോടെ അതും പണിമുടക്കി. മാലിന്യങ്ങള്‍ പഴയപടി കനാലിലേക്ക് ഒഴുക്കിത്തുടങ്ങി. ഇതിനെതിരേ സമീപവാസികളും നാട്ടുകാരും പ്രക്ഷോഭം ആരംഭിച്ചു. അറവുശാല പൂട്ടി. വീണ്ടും 25 ലക്ഷം രൂപാമുടക്കി മറ്റൊരു സംസ്‌കരണ പ്‌ളാസ്റ്റ് സ്ഥാപിച്ചു. അതും നോക്കുകുത്തിയായി.
   തുടര്‍ന്ന് യാതൊരു ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിക്കാതെ അപരിഷ്‌കൃത രീതിയില്‍ മാടുകളെ അറുത്ത് തുടങ്ങിയതോടെ പരിസരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ അറവുശാല പൂട്ടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
   ഏകദേശം ഒന്നരക്കോടിയോളം മുടക്കിയിട്ടും 30 ദിവസം പോലും തികച്ച് പ്രവര്‍ത്തിക്കാന്‍ അറവുശാലയ്‌ക്ക് കഴിഞ്ഞില്ല. അറവുശാല ഇല്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന  കോടതി ഉത്തരവ് നിലവിലുണ്ട്. അറവുശാല പൂട്ടിയിട്ട് ഏഴു വര്‍ഷമായിട്ടും നഗരത്തില്‍ ഇറച്ചി വ്യാപാരത്തിന് യാതൊരു കുറവുമില്ല. പരിശോധനയൊന്നും കൂടാതെയാണ് കാലികളെ കശാപ്പ് ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.