തിരുവനന്തപുരം: പാറശാല പോലീസ് കസ്റ്റഡിയില്‍ ശ്രീജീവ് എന്ന യുവാവ് മരിച്ച സംഭവം സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗില്‍ നിന്ന് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചു. എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാലും ശശി തരൂരും ഇന്ന് രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കേന്ദ്രപേഴ്സണല്‍ മന്ത്രി ജിതേന്ദ്രസിംഗ് സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച ചെയ്യും.
നേരത്തെ കേസില്‍ സിബിഐ അന്വേഷണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രപേഴ്സണല്‍ മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം സംസ്ഥാനം വീണ്ടും ശക്തമാക്കിയത്. അതേസമയം, സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് വ്യക്തമാക്കി.
















