കാഞ്ഞങ്ങാട:് രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്ന സക്ഷമ സംസ്ഥാന കാര്യകര്‍തൃ പ്രശിക്ഷണ ശിബിരം സമാപിച്ചു.
സമാപന സമ്മേളനത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്ന ഛിദ്രശക്തികള്‍ ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാനുള്ള പ്രതിരോധം തീര്‍ക്കേണ്ടത് ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ബാലന് പുതേരി, ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാന സംഘടന സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ സ്വാഗതവും മേഖല സെക്രട്ടറി സി.സി.ഭാസ്കരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: