ന്യൂദല്‍ഹി:പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമുഹിക പ്രവര്‍ത്തകയുമായിരുന്ന മഹാശ്വേത ദേവിയ്ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്ജിന് ഗൂഗിളിന്റെ ആദരം. മഹാശ്വേത ദേവിയുടെ 92-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്.
1926ല്‍ ധാക്കയില്‍ ജനിച്ച മഹാശ്വേതത സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി പില്ക്കാലത്ത് മാറുകയായിരുന്നു. സാഹിത്യ, സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അറിയപ്പെടുന്ന കവിയായ മനീഷ്ഘട്ടക്കാണ് മഹേശ്വതാ ദേവിയുടെ അച്ഛന്. എഴുത്തുകാരിയും പേരെടുത്ത സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ധരിത്രീദേവിയായിരുന്നു അമ്മ. 1996ല്‍ ജ്ഞാനപീഠവും 1997ല്‍ രമണ്‍ മാഗ്സസെ പുരസ്കാരവും പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മഹാശ്വേതാ ദേവി. ഇരുട്ടിന്റെ കര്‍ട്ടനു പിറകിലാണ് എന്റെ ഇന്ത്യ ഇപ്പോഴും ജീവിക്കന്നതെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ഹസാര്‍ ചൗരസിര്‍ മാ, ആരണ്യര്‍ അധികാര്‍, ഝാന്‍സി റാണി, അഗ്നി ഗര്‍ഭ, റുദാലി, സിന്ധു കന്ഹുര് ദാകെ എന്നിവ അവരുടെ പ്രശ്സ്തമായ കൃതികളാണ്.
മഹാശ്വേതാ ദേവിയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്. ഹസാര്‍ ചൗരസി കി മാ, കല്പന ലജ്മി റുദാലി എന്നിവ മഹാശ്വേതാ ദേവിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിര്‍മിച്ചവയാണ്. 2016 ജൂലൈയില്‍ വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: