കോഴിക്കോട്:മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലിംങ്ങളെ തെറ്റിധരിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ : നൗഷാദ് .
സ്ത്രീ സുരക്ഷയ്ക്കും ലിംഗവിവേചത്തിനെതിരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ്നിരോധന നിയമം കൊണ്ടുവന്നത്. എന്നാല്‍ മുത്തലാക്ക് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. മുസ്ലിം സമുദായത്തില്‍ എന്തോ അത്യാഹിതം നടക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ളതാണ് കുപ്രചാരണങ്ങളെന്ന് നൗഷാദ് പറഞ്ഞു.
നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ മുസ്ലീം സമുദായത്തില്‍ നിന്ന് ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന ഭയമാണ് പാര്ലമെന്റിലടക്കമുള്ള കോണ്‍ഗ്രസ്സിന്റെയും മറ്റു കക്ഷികളുടെയും പ്രതിഷേധത്തിന് പിന്നില്‍. അല്ലാതെ ദുരിതമനുഭവിക്കുന്ന മുസ്ലീം സമുദായത്തിന്റെ ക്ഷേമമോ ഉന്നമനമോ അല്ല അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി
മുത്തലാഖ് നിരോധന ബില്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ധാര്‍മികമായ കടമയുണ്ട് . ഭാരതത്തിലെ മുസ്ലീംങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: