Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തമിഴ്‌സിനിമയ്‌ക്കു ഇപ്പോഴുമുണ്ട് നാടന്‍പ്രേമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 08:24 pm IST
inEntertainment

കേരളത്തില്‍ മലയാളി സൂപ്പര്‍ താരചിത്രങ്ങളെക്കാള്‍ ആഘോഷമായിട്ടാണ് ചില തമിഴ് ചിത്രങ്ങള്‍ റിലീസാവുന്നത്. രജനി, വിജയ്, സൂര്യ എന്നീ തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാത്തിരുന്നാണ് പാലഭിഷേകവും പൂജയുമൊക്കെ നടത്തി റിലീസ് ചെയ്യുന്നത്. വലിയൊരുകൂട്ടം തമിഴര്‍ കേരളത്തില്‍ ഉണ്ടെന്നും തൊഴിലെടുക്കുന്നതുപോലെയും ഭക്ഷിക്കുന്നതുപോലെയുമാണ് അവര്‍ സിനിമയെ കാണുന്നതെന്നുംപ്രത്യക്ഷത്തില്‍ ന്യായങ്ങള്‍ നിരത്താനാവും. അവര്‍ സിനിമാ ഭ്രാന്തരാണെന്നുകൂടി പറഞ്ഞുവെച്ച് വാദങ്ങള്‍ ശക്തിപ്പെടുത്താം. പക്ഷേ ഇപ്പറഞ്ഞ വന്‍താരങ്ങള്‍ക്കു ഇവിടെ ആര്‍പ്പുവിളിക്കുന്നത് തമിഴരോടൊപ്പം മലയാളി പ്രേക്ഷകര്‍ കൂടിയാണ്. മമ്മൂട്ടി,മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെപ്പോലെ തന്നെ രജനി,വിജയ്,സൂര്യ തുടങ്ങിയവരുടേയും സിനിമകളെ ഒരുപോലെ ആരാധിക്കുന്ന മലയാളികളുമുണ്ട്.

കേരളത്തിലാദ്യമായി വെളുപ്പാന്‍ കാലത്തു  തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ തമിഴായിരുന്നു, രജനിയുടെ കബാലി. തമിഴരെപോലെ തന്നെ മലയാളികളും കബാലിക്ക് ഇടിച്ചുകേറി. എന്നാല്‍ മലയാളി സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊരിക്കലും ഇവിടെ തമിഴന്റെ തള്ളിക്കേറ്റം ഉണ്ടായിട്ടില്ല. ആരെങ്കിലും കേറിയാലായി. പ്രാദേശിക പ്രേമം, തമിഴ് ഭാഷാ പ്രണയം എന്നൊക്കെ പറഞ്ഞ് തമിഴന്റെ സിനിമാ ഭ്രമത്തെ നാം സാധൂകരിക്കാറുണ്ട്. പക്ഷേ ഇതിനപ്പുറവുമുണ്ട് കാര്യങ്ങള്‍. മലയാളി സിനിമാക്കാര്‍തന്നെ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും പറയുന്ന ഒരുകാര്യം ഇന്നും മലയാളം തമിഴ് സിനിമയോളം വളര്‍ന്നിട്ടില്ലെന്നാണ്. അമിതാഭിനയമോ മെലോ ഡ്രാമയോ ഉണ്ടാകാമെങ്കിലും ഓരോ തമിഴ് സിനിമയിലും നാടന്‍ ജീവിതമുണ്ട്. തട്ടുപൊളിപ്പന്‍ അടിയിടി പടങ്ങളിലും നഗര ജീവിത പരിസരങ്ങളില്‍പ്പോലും തമിഴിന്റെ മുദ്രകാണാനാവും. തമിഴന്‍ ആധുനിക നഗരവാസിയാകുമ്പോഴും പാരമ്പര്യവും ഗ്രാമീണതയും അവനെ വിട്ടുപോകാറില്ല. അതു സിനിമയിലും കാണാം.

മലയാളി കൂടുതല്‍ നഗരവാസിയായ ആധുനികനായിക്കഴിഞ്ഞു. അത് ജീവിതത്തിലും സിനിമയിലും പ്രകടമാണ്. നാട്ടിന്‍പുറങ്ങളിലേക്ക് നഗരം കൈയ്യേറുന്നതാണ് മലയാളിക്ക് പുരോഗതിയും വികസനവും. അതിന്റെ പുറംമോടിയില്‍ പാരമ്പര്യങ്ങളും ഗ്രാമീണതയും മലയാളി മറക്കാന്‍ ശ്രമിക്കുകയാണ്. അത് അവന്റെ സിനിമയിലും സ്വാഭാവികമായും വന്നേക്കാം. മലയാളത്തിലെ മിക്കവാറും സിനിമകളും കൃത്രിമത്വത്തിന്റെ അടുക്കളയില്‍ രുചിയെന്നപേരില്‍ വിവിധതരം മസാലകള്‍ കൂട്ടിച്ചര്‍ത്ത ഇതിവൃത്തങ്ങളാണ്. ഏച്ചുകെട്ടാത്ത ഒരു കുടുംബാന്തരീക്ഷമോ സത്യസന്ധമായ ഒരു പ്രണയമോ മലയാള സിനിമയില്‍ കണ്ടിട്ടെത്രകാലമായിഎന്നു പരിതപിക്കുന്നവരുണ്ടാകാം. തിരക്കഥാകൃത്തുകളുടെ ഭാവനാവിലാസത്തിനു മാത്രം ആധിക്യമുള്ള പ്രണയമാണ് മലയാളത്തിലേറേയും കാണാന്‍ കഴിയുന്നത്.

പ്രണയം എങ്ങനേയും ആകാം എന്ന മുന്‍കൂര്‍ ജാമ്യം ഉള്ളതുകൊണ്ട് മലയാള സിനിമയിലെ എല്ലാപ്രണയവും നമുക്കു പഥ്യമാണ്! ഇതറിഞ്ഞുകൊണ്ടുതന്നെ ഒന്നുമാറ്റിപ്പിടിക്കാമെന്ന പേരില്‍ പുതുതലമുറക്കാര്‍ ചിലതെല്ലാം ചെയ്യുന്നുണ്ട്. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍, മായാനദി തുടങ്ങിയ പ്രണയ സിനിമകള്‍ മറക്കുന്നില്ല. അതില്‍ പ്രേമം സിനിമയിലെ പ്രണയം വലിയ കൃത്രിമ ചുവയുണ്ടെങ്കിലും നാളുകള്‍ക്കുശേഷം അങ്ങനെ ഒരു ജനുസില്‍ ഉണ്ടായതാണെന്ന പേരില്‍ രക്ഷപെട്ടതാണെന്ന് പറയുന്നവരുണ്ട്.മൊയ്തീന്റെ ഗംഭീര വിജയം അത് യഥാര്‍ഥ പ്രണയത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു എന്നതാണ്. മൊയ്തീന്‍ ആദ്യം ഇറങ്ങിയിരുന്നുവെങ്കില്‍ പ്രേമം കാണില്ലായിരുന്നുവെന്ന് രണ്ടും കണ്ടവര്‍  പറഞ്ഞിരുന്നു.ഇത് പ്രേമത്തിന്റെ അതി ഭാവുകത്വംതന്നെയാണ് വിളിച്ചു പറയുന്നത്.മായാനദിയിലേത് ന്യൂജന്‍ പ്രണയമാണെങ്കിലും അത് ഏറെക്കുറെ സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

അതിശയത്തിന്റെ അതിഭാവനകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഗ്രാമീണത, നാട്ടുഭാഷ, കുടുംബാന്തരീക്ഷം, വേഷം, പാരമ്പര്യം, ആചാരം ,അനുഷ്ഠാനം തുടങ്ങിയ തമിഴ് അടയാളങ്ങള്‍ വേണ്ടുവോളമുണ്ടാകും തമിഴ് സിനിമകളില്‍.തമിഴര്‍ ഇന്നും ഭൂരിപക്ഷവും കഴിയുന്നത് ഗ്രാമങ്ങളിലാണ്.അവരാണ് തമിഴ് സിനിമയെ തീറ്റിപ്പോറ്റുന്നത്. അതുകൊണ്ട് തമിഴ് മക്കളെ മറന്ന് സിനിമയെടുക്കാന്‍ തമിഴനാകില്ല.നമ്മള്‍ ഇല്ലാത്ത ഗ്രാമങ്ങളെപ്പറ്റി പറയുകയും നഗരജീവിതംമാത്രം പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ട് തനി മലയാളിത്തം മലയാള സിനിമയ്‌ക്കാവുക സാധ്യവുമല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.