ന്യൂദല്‍ഹി: അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ബ്രിട്ടീഷ് ഇമിഗ്രേഷന്‍ മന്ത്രി കരോളിന് നോക്സുമാണ് കരാറില്‍ ഒപ്പിട്ടത്.
കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. കൃത്യമായ അനുമതിയോ രേഖകളോ ഇല്ലാതെ ബ്രിട്ടനില്‍ കഴിയുന്ന നൂറു കണക്കിന് ഇന്ത്യാക്കാര്‍ക്ക് ഇത് പ്രശ്നമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ചില്‍ ബ്രിട്ടന് സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു മുന്നോടിയാണ് കരാര്‍.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ മടക്കി എടുക്കണമെന്ന് ബ്രിട്ടന് നാളുകളായി ഇന്ത്യയോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: