ന്യൂദല്‍ഹി: മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി. മഞ്ഞിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. 40 സര്‍വീസുകളാണ് ഇതുമൂലം വൈകുന്നത്. മൂന്ന് സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു.
ഉത്തരേന്ത്യയും കാഷ്മീര്‍ താഴ്വരയും അതിശൈത്യത്തിന്റെ പിടിയിലാണ്. ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മൂടല്‍ മഞ്ഞിനെ തുടര്‍ന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 14 വരെയാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: