ന്യൂദല്‍ഹി: മുസ്ലിം പ്രണയ മതംമാറ്റ ഭീകരത ‘ലൗ ജിഹാദി’ന് ഇരകളായ പെണ്‍കുട്ടികളെക്കുറിച്ചുള്ള പുസ്തകം ഇന്ന് ദല്‍ഹിയില്‍ പ്രകാശനം ചെയ്യും. വന്ദന ഗാന്ധി രചിച്ച ‘ഏക് മുഖൗത ഐസ ഭി’ (ഒരു മുഖംമൂടി പോലെ) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹിന്ദിയിലാണ് പുറത്തിറക്കുന്നത്. രാഷ്‌ട്രീയ സാഹിത്യ സംഘമാണ് പ്രസാധകര്‍. നാഷണല്‍ ബുക് ട്രസ്റ്റ് പ്രഗതി മൈതാനില്‍ സംഘടിപ്പിക്കുന്ന ലോക പുസ്തകോത്സവത്തിലാണ് പ്രകാശനം.
ഇരകളായ 15 പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥയാണ് പറയുന്നതെന്ന് വന്ദന ചൂണ്ടിക്കാട്ടി. ജിഹാദികള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്നതെന്ന് പുസ്തകം വിവരിക്കുന്നു.
















