ന്യൂദല്‍ഹി: പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ബ്രഹ്മ, ബ്രഹ്മണി വിഗ്രഹം ലണ്ടനില്‍ നിന്ന് ഇന്ത്യ വീണ്ടെടുത്തു. മാര്‍ബിളിലുള്ള വിഗ്രഹം ഒരുസ്വകാര്യ വ്യക്തിയുടെ ശേഖരത്തിലാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഇത് വില്ക്കാന്‍ പരസ്യം നല്‍കിയപ്പോള്‍ കേന്ദ്രം ഇടപെട്ട് അത് വാങ്ങുകയായിരുന്നു.
2001ല്‍ ഗുജറാത്തിലെ പത്താനില്‍ നിന്ന് മോഷണം പോയതാണ് ഇത്. ഡിസംബര്‍ 22ന് എത്തിച്ച വിഗ്രഹം ദല്‍ഹിയിലെ പുരാണ കില മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
















