മുംബൈ : കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് മിനിമം ബാലന്‍സിന്റെ പരിധി കുറയ്ക്കാന്‍ എസ്ബിഐ ആലോചിക്കുന്നു. വന്‍ നഗരങ്ങളില്‍ പരിധി ആയിരമാക്കാനാണ് നീക്കം. ഇപ്പോള്‍ 3000 രൂപയാണ് പരിധി.
നഗരങ്ങളില്‍ 2000 രൂപയും , ഗ്രാമീണ പ്രദേശങ്ങളിലെ 1000 രൂപയുമാണ് എസ്ബിഐ സേവിങ്സ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ്. ഇവ കുറയ്ക്കുന്നതിനെക്കുറിച്ച് ബാങ്ക് നിലപാടു വ്യക്തമാക്കിയിട്ടില്ല.
2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ 1,772 കോടിയാണ് എസ്ബിഐ സേവിങ്സ് അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് മിനിമം ബാലന്‍സ് തുക കുറയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: