റായ്പൂര്‍ : ഛത്തീസ്ഗണ്ഡിലെ ബൈജാപൂര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. രാവിലെ ഏഴരയോടെ മുദുവാണ്ടി- കവഡാഗണ് ഉള്‍ക്കാടുകളിലായിരുന്നു ഏറ്റുമുട്ടല്‍.
ഗറില്ലായുദ്ധമുറകളില്‍ പ്രാവീണ്യം നേടിയ കോബ്ര ഫോഴ്സും റിസര്‍വ്വ് ഗാര്‍ഡും ഉള്‍പ്പെട്ട സംയുക്തസേന വെള്ളിയാഴ്ച രാത്രി 450 കിലോമീറ്റര്‍ അകലെയുള്ള ഗംഗാലൂര്‍ ഗ്രാമത്തില്‍ തമ്പടിച്ചിരുന്നുവെന്ന് ബസ്താര്‍ മേഖലാ ഡിഐജി സുന്ദര്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: