മുംബെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലയേറിയ താരം. 17 കോടി രൂപ മുടക്കി കോഹ്ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിലനിര്‍ത്തിയതോടെയാണ് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനെ മറികടന്ന് കോഹ്ലി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായത്. ഇക്കുറി കളിക്കാനില്ലാത്ത റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് 14.5 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണില്‍ ബെന്‍ സ്റ്റോക്സിനെ ടീമിലെത്തിക്കാന്‍ ചെലവഴിച്ചത്. ഇക്കുറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് അതു മറികടന്നു.
വിലക്കിനെതുടര്ന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു മഹേന്ദ്രസിംഗ് ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ സവിശേഷത. ഐപിഎലിലെ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയെയും ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തി. രോഹിത് ശര്‍മയെയും എം.എസ്.ധോണിയെയും 15 കോടിക്കാണ് ഇരു ടീമുകളും നിലനിര്‍ത്തിയത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാകട്ടെ വിരാട് കോഹ്ലിക്കു പുറമേ എ.ബി.ഡിവില്ല്യേഴ്സ്, സര്‍ഫ്രാസ് ഖാന് എന്നിവരെ നിലനിര്‍ത്തി പട്ടിക സമര്‍പ്പിച്ചു.
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവരെയാണ് നിലനിര്‍ത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിര്നിര്ത്തി. കിംഗ്സ് ഇലവന് പഞ്ചാബ് അക്സര്‍ പട്ടേലിനെ മാത്രം നിലനിര്‍ത്തി. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍ എന്നിവരെ ലേലത്തിനു വിടേണ്ടെന്നു തീരുമാനിച്ചു.
രാജസ്ഥാന് റോയല്‍സ് രണ്ടു വര്‍ഷം റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിനൊപ്പമായിരുന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ പട്ടിക ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: