ഇസ്ലാമാബാദ്: പാക്കിസ്ഥാന് അമേരിക്കയെ ചതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. നിങ്ങള്‍ സന്തുഷ്ടരല്ല എന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട് പക്ഷെ പാക്കിസ്ഥാന്റെ അഭിമാനം അടിയറവ് വെച്ച് ഇനിയും മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചരിത്രം പഠിപ്പിക്കുന്നത് അമേരിക്കയെ അന്ധമായി വിശ്വസിച്ചു കൂടെന്നാണെന്നും ട്വീറ്റില്‍ പറയുന്നു. ട്രംപിന്റെ ട്വീറ്റിന് തൊട്ട് പിന്നാലെ ഖ്വാജ പ്രതികരിച്ചെങ്കിലും ഒന്നര ദിവസത്തിന് ശേഷമാണ് ട്വീറ്റിലൂടെ തന്റെ വാദങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നത്.
പാക് സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്ക 57800 ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാന് നേരെ നടത്തി. ഈ യുദ്ധങ്ങളില്‍ ആയിരക്കണക്കിന് പാക് പൗരന്മാരും പട്ടാളക്കാരും ഇരകളായി.ട്വീറ്റുകളിലുടനീളം പാക്കിസ്ഥാന്റെ ത്യാഗങ്ങളെക്കുറി്ച്ചാണ് പറയുന്നത്. പാക് സൈന്യം ഇതുവരെയും അസാധാരണവും അവസാനമില്ലാത്തതുമായ ഒരു യുദ്ധത്തിലായിരുന്നുവെന്നും പറയുന്നു.
9/11 ഭീകരാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഷറഫ് ഏറ്റെടുത്തതോടെ രാജ്യത്തിന് കടന്നുപോകേണ്ടി വന്നത് രക്തച്ചൊരിച്ചിലിലൂടെയാണെന്നും ഖ്വാജ ആസിഫ് ട്വീറ്റില്‍ കുറ്റപ്പെടുത്തുന്നു. പാക്കിസ്ഥാനല്ല കബളിപ്പിച്ചതെന്നും എന്ന് അമേരിക്ക വാദിക്കുമ്പോഴും വാസ്തവത്തില്‍ കബളിപ്പിക്കപ്പെട്ടത് പാക്കിസ്ഥാനാണെന്നാണ് ഖ്വാജയുടെ വാദം.
അമേരിക്കയുമായി പാക്കിസ്ഥാന് സഹകരിച്ചിട്ടുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഖ്വാജ, മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ഗ്വന്റാനമോയില് ഭീകരരെയും കുറ്റവാളികളെയും തടവിലാക്കുവാന്‍ പാക്കിസ്ഥാന് അമേരിക്കക്കൊപ്പം നിന്നതുമൊക്കെ തന്റെ ട്വീറ്റിലൂടെ അമേരിക്കയെ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: