തിരുവനന്തപുരം: പാലോട് ഐഎംഎയുടെ മാലിന്യ പ്ലാന്റിനെതിരെ പെരിങ്ങമല പഞ്ചായത്തിന്റെ പ്രമേയം. പ്ലാന്റ് യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് കാട്ടിയാണ് പ്രമേയം പാസാക്കിയത്. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്.
രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചു. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് രാവിലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും കെ.കെ.ശൈലജ അറിയിച്ചു.
മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷമണ് പ്ലാന്റിനായുള്ള നടപടി വേഗത്തിലാക്കിയത്. പദ്ധതിക്ക് പ്രത്യേക പരിഗണ നല്‍കാന്‍ ഈ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.
















