സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ചിങ്ങവനത്ത് വച്ചിരിക്കുന്ന വലിയ കര്‍ത്താവും ചെറിയ കാറല്‍ മാര്‍ക്‌സുമുള്ള ഫ്‌ളക്‌സ്. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുളേളാരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും എന്ന ക്രിസ്തുവചനവും ഫ്‌ളക്‌സിലുണ്ട്.
ക്രൈസ്തവര്‍ കൂടുതലുള്ള കോട്ടയത്ത് അവരെ ചാക്കിലാക്കുകയാണ് ലക്ഷ്യമെങ്കിലും അനുദിനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിക്ക് ഇനി ഇതൊക്കെയാണ് രക്ഷാമാര്‍ഗമെന്നാണ് ഇത് നല്‍കുന്ന സൂചന. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രഖ്യാപിച്ച കാറല്‍ മാര്‍ക്‌സിന്റെ ഒരു തലപ്പടമെങ്കിലും ഉള്ളതിനാല്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ക്കും ന്യായീകരിച്ച് പിടിച്ചു നില്‍ക്കാം.
















