കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുകൊണ്ട് ഫലമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരേ നയമാണുള്ളത്. കൃത്യമായ നയം ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാറുമായി മുന്നോട്ട് പോകാന്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് സാധിക്കുകയുള്ളു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അത് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി. ഭാസ്കരന് അധ്യക്ഷത വഹിച്ചു.
















