ചണ്ഡീഗഢ്: ഹരിയാനയിലെ പല്‍വാലിനെ ഭീതിയിലാഴ്‌ത്തി രണ്ട് മണിക്കൂറില്‍ ആറു പേരെ കൊലപ്പെടുത്തിയ മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നരേഷ് കുമാര്‍ എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. ഹരിയാനയിലെ പല്‍വാളില്‍ ഇന്ന് പുലര്‍ച്ചെ 2.30 നും 3.30 നും ഇടയിലാണ് ആറ് കൊലപാതകങ്ങള്‍ നടന്നത്.
പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്‌ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്ബിവടിയുമായി നടന്നുപോകുന്നത് പോലീസിന് ലഭിക്കുന്നത്.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നരേഷ് കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.അറസ്റ്റിലായ നരേഷിന് മാനസികരോഗമുള്ളതായി പോലീസ് പറഞ്ഞു.
















