ഫര്‍ദീന്‍ ഖാന്‍ഡെ
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഞായറാഴ്ച സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ ചാവേര്‍ പറയുന്നു, ഖുറാന്‍ ആഹ്വാനം ചെവിക്കൊണ്ടാണ് ആ ക്രൂരത ചെയ്തതെന്ന്. അഞ്ച് സിആര്‍പിഎഫുകാരാണ് കൊല്ലപ്പെട്ടത്.
ചാവേര്‍ ആക്രമണത്തിന് മുമ്പ് ആയുധങ്ങളുമേന്തി 16 കാരനായ ഫര്‍ദീന്‍ ഖാന്‍ഡെ വീഡിയോയില്‍ പറഞ്ഞതിങ്ങനെ: ” ഈ വീഡിയോ കാണുനോപാള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അതിഥിയായിരിക്കും. കശ്മീരി യുവാക്കളും മുസ്ലിങ്ങളും രാജ്യവ്യാപകമായി ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യണം. കശ്മീരിലെ പ്രശ്‌നം തൊഴിലില്ലായ്‌മയൊന്നുമല്ല. അതൊക്കെ വെറും പ്രചാരണങ്ങളാണ്. ഇസ്ലാമില്‍ വിശ്വാസമില്ലാത്തവര്‍ നാടു ഭരിക്കുന്നു.
നമ്മുടെ സ്ത്രീകളുടെ മാനം പോകുന്നു. അതിനാല്‍ ജിഹാദി പ്രവര്‍ത്തനത്തിന് പ്രാധാന്യമേറുന്നു. ഞാനും കൂട്ടുകാരനും ഖുറാന്റെ വിളികേട്ട് ജിഹാദി യുദ്ധത്തിനിറങ്ങി. കശ്മീരില്‍ അവസാന പട്ടാളക്കാരന്‍ ശേഷിക്കുംവരെ ഈ യുദ്ധം തുടുരും,” വീഡിയോയുടെ ഉള്ളടക്കം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
കശ്മീര്‍ പോലീസില്‍ സേവനം ചെയ്യുന്നയാളിന്റെ മകന്‍ ഖാന്‍ഡെ, മൂന്നുമാസമേ ആയുള്ളു ഭീകരര്‍ക്കൊപ്പം ചേര്‍ന്നിട്ട്. വീഡിയോയില്‍ ബാബ്‌റി മസ്ജിദിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ” ഇന്ത്യന്‍ സുരക്ഷാ വിഭാഗം ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും കശ്മീരില്‍നിന്ന് ജയ്ഷ് ഇ മൊഹമ്മദിനെ തുടച്ചു നീക്കാനായിട്ടില്ല. ജയ്ഷ് ക്ഷയിച്ചിട്ടില്ല. ജയ്ഷിനെ തടയുക അസാധ്യമാണ്. ഞങ്ങള്‍ ഗര്‍ജ്ജിക്കുകയാണ്,” വീഡിയോ പറയുന്നു.
















