Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഐസക്കിന്റെ കുമ്പസാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:45 am IST
inVicharam

കള്ളനെ കാവല്‍ ഏല്‍പ്പിക്കരുതെന്നാണ് പഴമൊഴി. മോഷ്ടാവുമാത്രമല്ല, കള്ളം പറയുന്നവനും നമുക്ക് കള്ളനാണ്. അത്തരമൊരു കള്ളനെയാണ് കേരളത്തിന്റെ ഖജനാവിന്റെ കാവല്‍ ഏല്‍പ്പിച്ചിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നു.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നുമായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ഇത്ര നാളും ഉരുവിട്ടുകൊണ്ടിരുന്നത്. ജിഎസ്ടിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതും,കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവുമാണ്പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു ഇതുവരെ ന്യായം.

ജിഎസ്ടിയേയും നരേന്ദ്ര മോദിയേയും ആക്ഷേപിക്കാന്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതൊക്കെ തെറ്റാണെന്ന് കുമ്പസരിക്കുകയാണിപ്പോള്‍ ഐസക്ക്. വളരെ അസാധാരണമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാന ഖജനാവ് കഴിഞ്ഞ മൂന്നുമാസമായി കടന്നുപോയതെന്നും, സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം മനസിലായതുമില്ലെന്നാണ് സാമ്പത്തിക വിദഗ്ദനെന്ന് സ്വയം അഭിമാനിക്കുന്ന ഐസക്ക് ഇപ്പോള്‍ പറയുന്നത്്. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കരുത് എന്നുകരുതി ഇതുസംബന്ധിച്ച് പരസ്യമായി അധികം പറഞ്ഞില്ലപോലും.

കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് പ്രതിസന്ധിയുടെ കാരണം പിടികിട്ടയത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ധനമന്ത്രിക്കുതന്നെ വെളിപ്പെടുത്തേണ്ടി വന്നു. മന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പഞ്ചവത്സരപദ്ധതിക്കുള്ള പണം ട്രഷറിയില്‍ കെട്ടിക്കിടപ്പുണ്ടായിരുന്നു. 16,000 കോടി രൂപയാണ് വിവിധ വകുപ്പുകളുടെ അക്കൗണ്ടില്‍ ചെലവഴിക്കാതെ കിടന്നിരുന്നത്.

രണ്ടാഴ്ചയ്‌ക്കു മുമ്പ് അറ്റകൈ പ്രയോഗം നടത്തി. ട്രഷറി അക്കൗണ്ടുകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചപ്പോള്‍ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു. അതു കണ്ടെത്തി കണക്ക് ശരിയാക്കിയതോടെ സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി എന്നാണ് ധനമന്ത്രി മാലോകരെ ഫേസ്ബുക്കുവഴി അറിയിച്ചിരിക്കുന്നത്. ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പു കാരണം കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും, ഇക്കാര്യം ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നുമുള്ള ഐസക്കിന്റെ കുമ്പസാരത്തെ അംഗീകരിക്കാം. സത്യം തുറന്നുപറഞ്ഞല്ലോ. സ്വന്തം ട്രഷറികളും ട്രഷറികളുടെ ബാങ്കുകളും ഇത്രയും നാള്‍ പരിശോധിക്കാതിരുന്നത് കെടുകാര്യസ്ഥതയാണ് എന്നുകൂടി സമ്മതിക്കണം.

6100 കോടി രൂപ വായ്‌പയെടുക്കാന്‍ അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇതുവരെ പിടിച്ചുവച്ചിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വരവും ചെലവും തമ്മിലുള്ള ഈ വിടവുനികത്താന്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ട്രഷറി വഴി വായ്‌പയെടുക്കാന്‍ ഇനി കഴിയില്ല. കര്‍ശനമായ സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ഈ കാര്‍ക്കശ്യം വരാന്‍പോകുന്ന ബജറ്റിനുമുണ്ടാകും എന്നാണ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. ഇഷ്ടംപോലെ കടമെടുത്ത് ഇഷ്ടമുള്ളതുപോലെ ചെലവിടാം എന്ന ധനതന്ത്രത്തിന്റെ വക്താവായിരുന്ന ഐസക്കിന് വൈകി വന്ന വിവേകമായി അതിനെ കാണാമോ? വിടുവായത്തം പറയുന്നതില്‍ ഐസക്ക് പിന്നിലല്ല. നോട്ടുനിരോധനം വന്നപ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌രംഗം തകര്‍ന്നേ എന്നായിരുന്നു നിലവിളി.

എടിഎമ്മുകള്‍ക്കുമുന്നില്‍ കുറച്ചു ദിവസം ക്യൂ എന്നതിനപ്പുറം ഒന്നും ഉണ്ടായില്ല. കേരളത്തിലെ സഹകരണബാങ്കുകളെല്ലാം പൂട്ടിക്കെട്ടുമെന്നും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നോട്ടുനിരോധനത്തിനുശേഷം നിക്ഷേപം കൂടുകയായിരുന്നുവെന്ന് സഹകരണമന്ത്രി തന്നെ പലതവണ പറഞ്ഞു. നില്‍ക്കകള്ളിയില്ലാതെ വന്നപ്പോഴാണെങ്കിലും സത്യം പറയേണ്ടിവന്ന തോമസ് ഐസക്ക് ഇത്രയും നാളും നടത്തിയ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാപ്പുപറയുമോ എന്നുമാത്രമാണ് അറിയേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.