ആലപ്പുഴ: കൊള്ളപ്പലിശക്കാരെ കുടുക്കാന്‍ പോലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയിലും കുടുങ്ങാതെ ന്യൂജനറേഷന്‍ ബ്ലേഡ് ക്വട്ടേഷന്‍ മാഫിയ. ബാങ്ക് വായ്‌പയുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വായ്‌പ കൊടുക്കുന്ന വാഹനങ്ങളുടെ തിരിച്ചടവു മുടങ്ങുമ്പോള്‍ പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെടുന്നവരാണ് ഇത്തരം സംഘങ്ങള്‍. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇവര്‍ പലയിടത്തായാണ് സൂക്ഷിക്കുന്നത്.
വായ്‌പാ തിരിച്ചടവു തെറ്റുന്നതിലാണ് ഇത്തരം സംഘങ്ങള്‍ക്കു താല്‍പ്പര്യം. വിരമിച്ച ബാങ്ക് ജീവനക്കാര്‍ മുതല്‍ പോലീസുകാര്‍ വരെ ഈ സംഘത്തിലെ കണ്ണികളാണ്. ലളിതമായ കോടതി നടപടികളിലൂടെ ബാങ്കിനു ജാമ്യവസ്തു സ്വന്തമാക്കാനാകും എന്നതാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ടിലൂടെ ലഭിക്കുന്ന നിയമപരിരക്ഷ.
വായ്‌പയില്‍ തിരിച്ചടവു തെറ്റിയാല്‍ ബാങ്ക് അധികൃതര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു പരാതി നല്‍കും.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഏകാംഗ അഭിഭാഷക കമ്മിഷനെ നിയമിക്കും. ബാങ്ക് അധികൃതരും അഭിഭാഷക കമ്മിഷനും അടങ്ങുന്ന സംഘത്തിനു നേരിട്ടുപോയി ജാമ്യ വസ്തു പിടിച്ചെടുക്കാനാകും.
ഉടമ എതിര്‍ത്താല്‍ പോലീസ് സഹായവും ലഭിക്കും. അഭിഭാഷക കമ്മിഷനൊപ്പം ബാങ്ക് അധികൃതര്‍ എന്ന പേരില്‍ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാകും പലപ്പോഴും പോകുക. മാന്യമായ രീതിയില്‍ വേഷംധരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളോട് കക്ഷികള്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്‌ബോഴാണു തനിനിറം പുറത്തെടുക്കുക. ധനകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡെപ്റ്റ് റിക്കവറി സംഘങ്ങള്‍ വ്യാപകമാണ്.
വായ്‌പ എടുത്തവരെ ഫോണിലൂടെ നിരന്തരം വിളിച്ചു മുന്നറിയിപ്പു നല്‍കുകയാണ് ഇവരുടെ ആദ്യശ്രമം. പിന്നീടിത് ഭീഷണിയിലേക്കു വഴിമാറും.
















