കറുകച്ചാല്‍: ഏകാത്മതാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാതൃശക്തി സംഗമത്തില്‍രക്ഷാധികാരി ഡോ.ജി.കേശവന്‍കുട്ടി ദീപം തെളിയിച്ചു.പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളേജ് ഫോര്ഡ വിമന്‍ ഹിന്ദി വിഭാഗം മേധാവി പ്രൊഫ. എം.ജി.ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ധനുമാസ തിരുവാതിരയോട് അനുബന്ധിച്ചാണ് സ്ത്രീശാക്തീകരണവും സുസ്ഥിര കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി മാതൃശക്തി സംഗമം നടത്തിയത്. വാസന്തി ദേവീ അദ്ധ്യക്ഷയായി. അരുണ്‍ മോഹന്‍സ സദാശിവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിരകളിയും ഉണ്ടായിരുന്നു.
















