ചെറുപുഴ: പണിതിട്ടും പണിതിട്ടും പണിതീരാത്ത പാര്‍ശ്വഭിത്തി മൂലം പാഴായിപ്പോകുന്നത് ലക്ഷങ്ങള്‍. ചെറുപുഴയില്‍ മത്സ്യമാര്‍ക്കറ്റിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം അനിശ്ചിതത്വത്തിലായതോടെ ഇതു സംബന്ധിച്ചുള്ള പ്രവൃത്തിയിലെ ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഇതിനായി നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത് ആദ്യഘട്ടത്തില്‍ 6 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയ പ്രവൃത്തിയുടെ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയ പദ്ധതി രണ്ടാം ഘട്ടത്തില്‍ 25 ലക്ഷം രൂപ ചെലവഴിച്ചിട്ടും പകുതി മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
നിര്‍മ്മാണ പ്രവൃത്തിക്കായി രണ്ടാംഘട്ടത്തില്‍ തുക വര്‍ദ്ധിപ്പിച്ചുവെങ്കിലും നിര്‍മാണം പ്രായോഗികതലത്തില്‍ പുരോഗമിച്ചില്ല. ഇതിനിടയില്‍ പഞ്ചായത്തിലെ ഭരണമാറ്റം കൂടിയായപ്പോള്‍ പ്രവൃത്തി തീര്‍ത്തും അനിശ്ചിതത്വത്തിലായി. പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ മത്സ്യ മാര്‍ക്കറ്റിന്റെ കെട്ടിടത്തിന് സുരക്ഷിതത്വം ഉറപ്പാക്കാനാവൂ. ഇപ്പോള്‍ നിര്‍മ്മാണം നിലച്ചതിനാല്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് മാത്രമാണ് കച്ചവടം ള്ളത്. ഇവിടെ എത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും പാര്‍ക്കിംഗ് സൗകര്യമുള്‍പ്പെടെ ആവശ്യമായ സൗകര്യമില്ലാത്തതും, പ്രതിഷേധത്തിന് കാരണമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ നേട്ടങ്ങളിലൊന്നായി എടുത്തുകാണിക്കാനാവും വിധമാണ് 2016ല്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. എന്നാല്‍ തുടര്‍ ഭരണ സമിതിക്ക് പൂര്‍ത്തികരിക്കാനാവാതെ വന്നതോടെ ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങളും ഉയര്‍ന്നു. ഇതിനിടയിലാണ് പഞ്ചായത്ത് ഭരണം, യുഡിഎഫിന് നഷ്ടമായത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും, പിന്നീട് കരാറുകാരെ ഏല്‍പ്പിച്ചിട്ടും പൂര്‍ത്തീകരിക്കാത്തതാണ് തൊഴിലുറപ്പ് പദ്ധതി കൂടി പഞ്ചായത്തില്‍ അവതാളത്തിലാണെന്ന ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത്.















