Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

2017 പടിയിറങ്ങുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളുമായി കണ്ണൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 07:36 pm IST
inKannur

കണ്ണൂര്‍: ഒരുപാട് പ്രതീക്ഷകളും ഒപ്പം നിരവധി ആശങ്കളുമായാണ് കണ്ണൂര്‍ ജനത മറ്റൊരു വര്‍ഷത്തെ വരവേല്‍ക്കുന്നത്. ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകേകി മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉല്‍പ്പെടെയുളള ചില പദ്ധതികള്‍ പ്രതീക്ഷ നല്‍കുമ്പോള്‍ വര്‍ഷങ്ങളായി കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്‌ട്രീയം ശമനമില്ലാതെ നടന്നു കൊണ്ടിരിക്കുന്നുവെന്നത് പൊതുസമൂഹത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കു മരുന്ന്-ലഹരി മാഫിയകളും ശക്തി പ്രാപിക്കുന്നുവെന്നതും ആശങ്കക്ക് ഇട നല്‍കുന്നതാണ്.

വിമാനത്താവള നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം പകുതിയോടെ വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയായി വിമാനങ്ങള്‍ പറന്നുയരുമെന്നാണ് പ്രതീക്ഷ. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം ജില്ലയിലെ 5 പ്രധാനപ്പെട്ട റോഡുകളുടെ വികസനം സംബന്ധിച്ച പ്രഖ്യാപനവും വരും വര്‍ഷത്തെ ജില്ലയിലെ റോഡ് വികസനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ജില്ലയിലെ ടൂറിസം വികസനത്തിന് പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷയേകുന്നതാണ്. സംസ്ഥാന ഭരണം കയ്യാളുന്ന കക്ഷിതന്നെ തുടര്‍ അക്രമങ്ങള്‍ നടത്തുന്നത് ജില്ലയുടെ വികസന മുരടിപ്പിന് വഴിയൊരുക്കുമെന്ന ആശങ്ക ജില്ലയിലെ പൊതുസമൂഹത്തിനിടയില്‍ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ഭരണം കയ്യാളുന്ന കക്ഷി എന്ന നിലയില്‍ സിപിഎം സാമൂഹ്യ ഉത്തരവാദിത്വം പുലര്‍ത്തണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ ശക്തമാണ്.

കണ്ണൂരിലെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നയിക്കുന്ന ബിജെപി കേന്ദ്രഗവണ്‍മെന്റും റെയില്‍വേ മന്ത്രാലയവും പോയ വര്‍ഷം നടപ്പിലാക്കിയതും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതും കണ്ണൂരിന് നേട്ടമായി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നാലാം ഫഌറ്റ് ഫോമിന് അനുമതി നല്‍കിയതും പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററും ലിഫ്റ്റും പ്രവര്‍ത്തനം ആരംഭിച്ചത് പോയ വര്‍ഷമാണ്. തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്സ് തീവണ്ടി അനുവദിച്ചതും ചെലവ് കുറഞ്ഞ വിമാനയാത്രക്കായുള്ള ഉഡാന്‍ പദ്ധതിക്കായി കണ്ണൂര്‍ വിമാനത്തവളത്തെ തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയുടെ നടത്തിപ്പിനായി കണ്ണൂര്‍ കോര്‍പ്പറേഷന് ഫണ്ട് ലഭ്യമായതും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതും ജില്ലയെ സംബന്ധിച്ച് നേട്ടമായി.

ബിജെപി നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുകയും നഷ്ടപരിഹാരം വിതരണം ചെയ്തതും കടന്നു പോയ വര്‍ഷത്തിലാണ്. കണ്ണൂര്‍ നഗരത്തിലെ ദേശീയപാതയിലെ കുരുക്ക് പരിഹരിക്കുന്നതിനായി ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച തീരുമാനങ്ങളും നഗരത്തില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിനുളള നീക്കങ്ങളും പ്രതീക്ഷ നല്‍കുന്നതായി.

ദേശീയപാത ബൈപ്പാസിനെതിരെ സിപിഎം പാര്‍ട്ടിഗ്രാമമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ക്കിളികളെന്ന പേരില്‍ സംഘടന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സമരം നടത്തുകയും സമരത്തിന് നേതൃത്വം നല്‍കിയ അണികള്‍ക്ക് മുന്നില്‍ സിപിഎം നേതൃത്വത്തിന് കീഴടങ്ങേണ്ടി വന്നതും കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ സ്വയംമഹത്വവല്‍ക്കരിക്കപ്പെടുന്നുവെന്ന പാര്‍ട്ടി സംസ്ഥാന സമിതിയുടെ വിമര്‍ശനവും തുടര്‍ന്ന് പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഭിന്നതകള്‍ രൂപം കൊണ്ടു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിഭാഗീയതകളും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയുണ്ടായി. സംസ്ഥാന മന്ത്രിസഭയില്‍ നിന്നും ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂരുകാരനായ ഇ.പി.ജയരാജന് പിന്നാലെ ലൈംഗീകാരോപണത്തിന്റെ പേരില്‍ കണ്ണൂര്‍ സ്വദേശിയും എന്‍സിപി നേതാവുമായ എ.കെ.ശശീന്ദ്രന് രാജിവെയ്‌ക്കേണ്ടി വന്നു.

സിപിഎം അക്രമത്തില്‍ രണ്ട് സംഘപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടതും നിരവധി സംഘപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍വ്വവും നഷ്ടപ്പെട്ടതും പിലാത്തറ മണ്ടൂരില്‍ ബസ്സ് നിയന്ത്രണം വിട്ട് അഞ്ച്‌പേര്‍ മരണപ്പെട്ടതും പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ടതും മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഉള്‍പ്പെടെയുളള പല പ്രമുഖരുടേയും വേര്‍പാടും പോയ വര്‍ഷം ജില്ലയെ ദുഃഖത്തിലാഴ്‌ത്തിയ സംഭവങ്ങളാണ്. കൊട്ടിയൂരില്‍ പളളിവികാരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതും തീവ്രവാദ ശക്തികള്‍ ജില്ലയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കി കഴിഞ്ഞതായി തെളിയിച്ചു കൊണ്ട് കനകമലയില്‍ തീവ്രവാദികളെ അറസ്റ്റു ചെയ്തതും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസില്‍ നിരവധി യുവാക്കള്‍ ചേര്‍ന്നതായ വാര്‍ത്തകളും ഇത്തരത്തില്‍ ഐഎസ് ബന്ധമുളളവരെ അറസ്റ്റ് ചെയ്ത സംഭവങ്ങളും സമൂഹത്തെ ആശങ്കയിലാഴ്‌ത്തിയ സംഭവങ്ങളായിരുന്നു.

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌നിശ, സംസ്ഥാന വനം കായിക മേള തുടങ്ങി വിവിധ സംസ്ഥാനതല പരിപാടികള്‍ക്ക് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത ജില്ലയ്‌ക്കായി ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി മുന്‍ കയ്യെടുത്ത് നടത്തിയ പരിപാടിക്ക് വന്‍ സ്വീകാര്യത ലഭിച്ചതും കടന്നുപോയ വര്‍ഷത്തിന്റെ ഏടുകളില്‍ ഓര്‍മ്മിക്കത്തക്കതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.