ചെന്നൈ: തമിഴ്നാട്ടില്‍ എംജിആറിനും അമ്മയ്‌ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍. രജനികാന്തിന്റെ രാഷ്‌ട്രിയ പ്രഖ്യാപനത്തിനു ശേഷമാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരകാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരന്‍ അഭിപ്രായപ്പെട്ടു.
അതേ സമയം രാഷ്‌ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















