കോഴിക്കോട്: മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജ മല്ലികയുടെ കവിതാസമാഹാരം പുറത്തിറങ്ങുന്നു. ‘ദൈവത്തിന്റെ മകള്‍’ എന്ന പേരിലാണ് കവിതാ സമാഹാരം. കെ.ആര്‍. മീരയുടെ അവതാരികയോടെയാണ് 51 കവിതകളടങ്ങുന്ന സമാഹാരം.
തൃശൂര്‍ ജില്ലയിലെ മുതുവറയില്‍ ജനിച്ച വിജയരാജ മല്ലിക 2005ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്കോടെ ബിരുദം നേടി. വിജയരാജ മല്ലിക 2009 ല്‍ രാജഗിരി കോളജില്‍ നിന്ന് എംഎസ്ഡബ്ല്യു ബിരുദവും നേടി. ജീവിതത്തിലേറ്റ തിരിച്ചടികള്‍ അടയാളപ്പെടുത്തുകയാണ് കവിതകളിലൂടെ വിജയരാജ മല്ലിക. ജനുവരിയിലാണ് പ്രകാശനം.
















