Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്ലാമിക സഹകരണ സൊസൈറ്റി; കേന്ദ്രം അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:50 am IST
inIndia

ന്യൂദല്‍ഹി: ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍ സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ച ഹലാല്‍ ഫായിദ സഹകരണ സൊസൈറ്റി നിയമവിരുദ്ധമെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രത്യേകം അന്വേഷണമാണ് നടത്തുന്നത്. ബാങ്കിങ്, സഹകരണ നിയമങ്ങളുടെ ലംഘനം നടെന്നന്ന ആരോപണം പരിശോധിക്കാന്‍ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരോട് ഉടന്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാനും ഹവാലാ ഇടപാടുകള്‍ക്കുമായാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതി.

ഇസ്ലാമിക വിശ്വാസപ്രകാരം പലിശയില്ലാതെ, പ്രവര്‍ത്തിക്കുന്ന ബാങ്കിങ് സംവിധാനമാണ് ശരീഅത്ത് ബാങ്കിങ് അഥവാ ഇസ്ലാമിക് ബാങ്കിങ്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് കഴിഞ്ഞ നവംബറില്‍ ആര്‍ബിഐ വ്യക്തമാക്കി. ഇസ്ലാമിക് ബാങ്കിങ് പ്രായോഗികമല്ലാത്തതിനാല്‍ സൊസൈറ്റി രൂപീകരിക്കുകയാണ് സിപിഎം ചെയ്തത്.

1969ലെ സംസ്ഥാന സഹകരണ സൊസൈറ്റി നിയമമനുസരിച്ചാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാരിന് കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ്‌സിനാണ് നിയന്ത്രണാധികാരം. ആര്‍ബിഐയെ മറികടക്കാന്‍ ബാങ്കിങ് നിയമത്തിന്റെ പരിധിയില്‍പ്പെടാതെ സംസ്ഥാന സര്‍ക്കാരിലെ സ്വാധീനമുപയോഗിച്ച് സൊസൈറ്റി ആരംഭിച്ചെന്ന ആരോപണം അതിനാല്‍ ധനമന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ട്.

നോട്ട് റദ്ദാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നിബന്ധനകള്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു. കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള പുതിയ നീക്കമാണ് ഇപ്പോഴത്തെ സൊസൈറ്റിയുടെ ലക്ഷ്യമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഗൗരവമുള്ളത്

സൊസൈറ്റി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചത് അതീവ ഗൗരവമുള്ളതാണെന്ന് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘ജന്മഭൂമി’യോട് പ്രതികരിച്ചു. വേണ്ടത്ര ആലോചനയില്ലാതെയാണ് സൊസൈറ്റി രൂപീകരിച്ചതെന്ന സംശയം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.

ഇപ്പോഴത്തെ ‘പ്രത്യേക സാഹചര്യ’ത്തില്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൊസൈറ്റിക്ക് അനുകൂല നിലപാടെടുത്തിട്ടുണ്ടാകാമെന്നും ഇത് പിന്നീട് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സഹകരണ നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ലംഘിക്കപ്പെട്ടതിന്റെ സൂചനയായാണ് ധനമന്ത്രാലയം കരുതുന്നത്.

പൂട്ടിയാലും രാഷ്‌ട്രീയ നേട്ടം

മുന്നൊരുക്കമില്ലാതെ, നിയമം ലംഘിച്ചാണ് സൊസൈറ്റി ആരംഭിച്ചതെന്ന് നിരവധി കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുസ്ലിം മതവിഭാഗങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് തുടങ്ങിയ ഹലാല്‍ ഫായിദ പൂട്ടിയാലും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

നിയമലംഘനം തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് മുസ്ലിം വിരുദ്ധ നിലപാടായി ചിത്രീകരിച്ച് വോട്ടുറപ്പിക്കുകയാണ് സിപിഎം ലക്ഷ്യം. ”ഞങ്ങള്‍ മുസ്ലിം വിശ്വാസികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുസ്ലിം വിരുദ്ധരായ ബിജെപി സര്‍ക്കാര്‍ തടയുന്നു”. ഇതാകും സിപിഎമ്മിന്റെ രാഷ്‌ട്രീയ ലൈന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.