തിരുവനന്തപുരം: വാനാക്രൈ ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ ബാങ്കിലാണ് വൈറസ് ആക്രമണം ഉണ്ടായത്.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷം ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന സന്ദേശവും ഇതിനൊടൊപ്പം ഉണ്ട്. ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദ്ദേശമുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: