പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 14 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള പാലക്ക് കുറിയിടല്‍ നടന്നു. ക്ഷേത്രം വാലിയക്കാരനായിരുന്ന പരേതനായ തെക്കെവീട്ടില്‍ കണ്ണന്റെ പറമ്പില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ക്ഷേത്ര ആചാര സ്ഥാനികര്‍ പാലമരത്തിന് കുറിയിട്ടു. പിന്നീട് വാലിയക്കാര്‍ മുറിച്ചെടുത്ത മരം ക്ഷേത്രത്തിലെത്തിച്ചു. കോയ്‌മമാര്‍, ആചാരക്കാര്‍, വാലിയക്കാര്‍, സംഘാടക സമിതി ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. കന്നിക്കലവറ, നാലില പന്തല്‍ എന്നിവയുടെ തൂണുകളും വാതിലുകളും പാലമരം കൊണ്ടു വേണം നിര്‍മ്മിക്കാന്‍. കന്നിക്കലവറക്ക് കുറ്റിയടിക്കല്‍ 24ന് രാവിലെ 10നും 10.20നും ഇടയില്‍ നടക്കും.
















