തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്‌ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വസതിയിലേക്ക് എൻഡിഎ മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മറ്റു സംസ്ഥാനങ്ങൾ ജിഎസ്‌ടി നടപ്പാക്കിയതുപോലെ സംസ്ഥാന സർക്കാരും അപാകതകൾ പരിഹരിച്ച് ജിഎസ്‌ടി നടപ്പാക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
















