അടിമാലി: പള്ളിവാസലിലെ അതീവ സുരക്ഷാ മേഖലയായ സര്‍ക്കാര്‍ഭൂമിയില്‍ കുരിശ് കൃഷി. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയ പ്ലംജൂഡി റിസോര്‍ട്ട് നില്‍ക്കുന്ന ചെങ്കുത്തായ മലയില്‍ വിവിധ പാറകളിലായാണ് ഒരുഡസനിലേറെ കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ഡാമില്‍നിന്ന് ടണല്‍ നിര്‍മ്മിച്ച് പവര്‍ഹൗസിലേക്ക് പെന്‍സ്റ്റോക് പൈപ്പ് വഴി വെള്ളമെത്തിക്കുന്ന അതീവ സുരക്ഷാ മേഖലയാണിത്. പരിസ്ഥിതിദുര്‍ബലപ്രദേശമായും സര്‍ക്കാര്‍ ഇവിടം സംരക്ഷിക്കുന്നു. കുരിശ് സ്ഥാപിച്ചത് ആരാണെന്നത് ദുരൂഹതമാണ്. വിവാദ റിസോര്‍ട്ടിന് സമീപത്തെ നിയമലംഘനവും കൈയേറ്റവും ആസൂത്രിതമാന്നാണ് സൂചന.
മതചിഹ്നങ്ങളോ, സ്ഥാപനങ്ങളോ പട്ടയസ്ഥലത്ത് സ്ഥാപിക്കാന്‍ പോലും കളക്ടറുടേതടക്കം നിരവധി അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള കയ്യേറ്റം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
















