കോയമ്പത്തൂര്‍: ആനകളെ പ്രകോപിപ്പിക്കുന്നതും അവയെ ശല്യം ചെയ്യുന്നതും ചിലര്‍ക്ക് ഒരു വിനോദമാണ്. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, ഇങ്ങനെ ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഏഴു വര്‍ഷം വരെ തടവാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമ ഘട്ടത്തിനു സമീപമുള്ള തടാകം എന്ന സ്ഥലത്തെ ഇഷ്ടികക്കള തൊഴിലാളികള്‍ പിടിയാനയെ ശല്യം ചെയ്യുന്നതും പ്രകോപിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് താക്കീത് ചെയ്തു. ആ സമയത്താണ് തടവിന്റെ കാര്യം വ്യക്തമാക്കിയത്.
















