നിവ്യ ആന്റണി
റോത്തക്ക്: ദേശീയ സീനയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു വീണ്ടും സ്വര്‍ണം. പോള്‍വോട്ടില്‍ കല്ലടിയുടെ നിവ്യ ആന്റണിയാണ് സൂവര്‍ണ നേട്ടം കൈവരിച്ചത്. ദേശീയ റെക്കാര്‍ഡോടെയാണ് നിവ്യയുടെ സ്വര്‍ണം.
കേരളത്തിന്റെ മരിയ ജെയ്‌സണിന്റെ റെക്കാര്‍ഡാണ് നിവ്യ മറികടന്നത്. അതിനിടെ കേരളം നേടിയെടുത്ത വെങ്കല മെഡല്‍ റദ്ദാക്കി. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ സി.കെ. ശ്രീജ നേടിയ വെങ്കലമാണ് റദ്ദാക്കിയത്.
മത്സരത്തില്‍ നാലാമതെത്തിയ മഹാരാഷ്‌ട്ര താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് സംഘാടകര്‍ മെഡല്‍ തിരിച്ചെടുത്തത്. അവസാനലാപ് പൂര്‍ത്തിയാക്കാതെയാണ് ശ്രീജയുടെ മത്സരം അവസാനിപ്പിച്ചതെന്ന മഹാരാഷ്‌ട്ര താരത്തിന്റെ പരാതിയിന്‍മേലാണ് നടപടി.
















