പാരീസ്: ഈ വര്‍ഷം ആഗോളതലത്തില്‍ 65 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍എസ്എഫ്) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് സിറിയലിലാണ്. 12 പേര്‍. മെക്‌സിക്കോയില്‍11 പേരും. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജാവീര്‍ വാല്‍ഡെസും മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മയക്ക്മരുന്നിനെതിരെയുള്ള ശക്തമായ യുദ്ധമാണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടാക്കിയത്.
സര്‍ക്കാരിനെയും മറ്റും വിമര്‍ശിച്ചതിന് ജയിലിലായ പത്രപ്രവര്‍ത്തകര്‍ നിരവധിയാണ്. തുര്‍ക്കിയില്‍ 42 പത്രപ്രവര്‍ത്തകരാണ് ജയിലിലുള്ളത്. ബ്ലോഗര്‍മാരെ നിരന്തരം ചൈന ജയിലിലടയ്‌ക്കാറുണ്ട്. നൊബേല്‍ ജേതാവായ ലീയു സിയോബോ ജയിലില്‍ കിടന്ന് കാന്‍സര്‍ പിടിപ്പെട്ടാണ് മരിച്ചത്. സിറിയയില്‍ 24, ഇറാനില്‍-23, വിയറ്റ്‌നാമില്‍ 19 എന്നിങ്ങനെയാണ് ജയിലിലായ മാധ്യമപ്രവര്‍ത്തകരുടെ കണക്ക്.
















