മറയൂര്‍: എതിര്‍പ്പ് അവഗണിച്ച് മകന്‍ പ്രണയവിവാഹം കഴിച്ച് ആചാരം തെറ്റിച്ചതിന്റെ വിഷമത്തില്‍ അച്ഛനും അമ്മയും സഹോദരിയുംവിഷം കഴിച്ച് മരിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചുനാട് ഗ്രാമങ്ങളിലൊന്നായകീഴാന്തൂര്‍ സ്വദേശി സി.റ്റി.മുരുകന്‍ (55), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (20) എന്നിവരാണ് തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലെത്തി ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്‌ച്ചകീഴാന്തൂര്‍ ഗ്രാമത്തില്‍നിന്ന്പുറപ്പെട്ട മുരുകനെയും കുടുംബത്തെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരവെയാണ് ഇന്നലെ രാവിലെ ഉദുമലപേട്ടയ്‌ക്ക് സമീപം കൊഴുമം ഭാഗത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത്അവശനിലയില്‍ മുരുകനെ കണ്ടെത്തിയത്. സമീപത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പിന്നീട് കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്ന് ഉദുമലപേട്ടയിലെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ്റെയില്‍വേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മുത്തുലക്ഷ്മിയെയും മകള്‍ ഭാനുപ്രിയയെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉദുമലപേട്ടയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഇവരുടെ മകന്‍ പാണ്ഡ്യരാജ് സമീപത്തെ ശിവശക്തി കോളനിയിലെപവിത്ര എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. രക്ഷിതാക്കള്‍ ഇതിനെ എതിര്‍ത്തു. ഇത് അവഗണിച്ച് ഒരാഴ്‌ച്ച മുന്‍പ്ഇവര്‍ വിവാഹിതരായി.
അഞ്ചുനാട് ഗ്രാമവാസികള്‍വര്‍ഷങ്ങളായുള്ള ആചാരപ്രകാരം സ്ത്രീധനം വാങ്ങാതെ അവരുടെ ഗ്രാമത്തില്‍ തന്നെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. ഇത് തെറ്റിച്ചാല്‍ ഊര് വിലക്കുപോലുള്ള നടപടികളും ഇവിടെ നിലവിലുണ്ട്. ഇതും സമൂഹത്തിലുണ്ടായിരുന്ന അവമതിപ്പും ഭയന്നാവാം കൂട്ട ആത്മഹത്യ എന്നാണ് മറയൂര്‍ പോലീസ് നല്‍കുന്ന വിവരം. ഉദുമല്‍പ്പേട്ട പോലീസ്ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷംമൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇവിടെത്തന്നെ നടത്താനാണ് തീരുമാനം.
















