മിലാന്: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് മികച്ച ജയം നേടിയപ്പോള്‍ എസി മിലാന് അപ്രതീക്ഷിത തിരിച്ചടി.
യുവന്റസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊലോഗ്നയെ തകര്‍ത്തു. 27-ാം മിനിറ്റില്‍ മിറാലെം പാനിക്ക്, 36-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ച്, 64-ാം മിനിറ്റില്‍ ബ്ലെയ്സ് മാറ്റിയുഡി എന്നിവര്‍ യുവന്റസിനായി സ്കോര്‍ ചെയ്തു. വിജയത്തോടെ യുവന്റസ് 17 കളികളില്‍ നിന്ന് 41 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 42 പോയിന്റുമായി നാപ്പോളി ഒന്നാമത്.
എസി മിലാന് ലീഗിലെ മോശം പ്രകടനം തുടരുകയാണ്. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ അവര്‍ വെറോണയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: