കാലടി: എടനാട് അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ മണ്ഡലസമാപന ദിനത്തില്‍ 41 പ്രദക്ഷിണം വയ്‌ക്കുന്നു. ശനിദോഷ നിവാരണാര്‍ത്ഥം വയ്‌ക്കുന്ന പ്രദക്ഷിണം രാവിലെ 6.45നാണ്. ഉച്ചപ്പൂജയ്‌ക്ക് മഹാനിവേദ്യം. വൈകിട്ട് പടയക്കാട്ടുനിന്ന് ആരംഭിക്കുന്ന താലം വരവ് ദീപാരാധനയ്‌ക്കുമുമ്പായി ക്ഷേത്രത്തില്‍ എത്തിച്ചേരും. പൂത്താലം, ചെണ്ടമേളം എന്നിവ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടും. താലപ്പൊലി മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനംചെയ്യും.
















